
കട്ടപ്പന∙ കാഞ്ചിയാർ പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ലബ്ബക്കടയിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ ദുരിതം. വൈകിട്ട് വ്യാപാര സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ ലബ്ബക്കട
ഇരുട്ടിലാകുന്ന സ്ഥിതിയാണ്. ഇതോടെ ബസ് കാത്തിരിപ്പു കേന്ദ്രം ഉൾപ്പെടെ സാമൂഹിക വിരുദ്ധർ കയ്യടക്കുകയാണ്.
ഇതിനാൽ സ്ത്രീകളും കുട്ടികളുമെല്ലാമാണ് വളരെയധികം ബുദ്ധിമുട്ടുന്നത്.
തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൂട്ടമായി കറങ്ങി നടക്കുന്ന നായ്ക്കൾ വൈകുന്നേരമാകുന്നതോടെ ടൗണിന്റെ വിവിധ മേഖലകളിൽ തമ്പടിക്കുകയാണ്.
കാൽനട യാത്രികർക്കുനേരെ നായ്ക്കൾ തിരിയുന്ന സാഹചര്യവുമുണ്ട്. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുടെ പിന്നാലെ നായ്ക്കൾ എത്തുന്നതിനാൽ ഏതുനിമിഷവും ആക്രമിക്കുമെന്ന സ്ഥിതിയാണുള്ളത്.
ഇതിനാൽ പലരും പ്രഭാതസവാരിക്ക് ലബ്ബക്കട മേഖലയിലേക്ക് എത്താൻ മടിക്കുകയാണ്.
കച്ചവട
സ്ഥാപനങ്ങൾക്കു മുൻപിൽ വച്ചിരിക്കുന്ന വസ്തുക്കളൊക്കെ നായ്ക്കൾ കടിച്ചുകീറുന്നു. പുലർച്ചെ വാഹനങ്ങളിലെത്തിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലും മറ്റും ഇറക്കിവയ്ക്കുന്ന ദിനപത്രങ്ങളും നായ്ക്കൾ നശിപ്പിക്കുകയാണ്.
വൈകിട്ട് വ്യാപാര സ്ഥാപന അടയ്ക്കുന്നതോടെ ടൗണിൽ വെളിച്ചമില്ലാതാകും. അതോടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്ന സാമൂഹിക വിരുദ്ധർ ഇവിടെ മൂത്രവിസർജനം വരെ നടത്തുന്ന സ്ഥിതിയാണ്.
അതിനാൽ പകൽസമയത്തുപോലും ഇത് യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാതെ വരുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം ചോർന്നൊലിക്കുന്നതിനാൽ മഴയുള്ളപ്പോഴും ആളുകൾക്ക് പ്രയോജനപ്പെടുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]