കന്യപ്പാടി ∙ വിദ്യാനഗർ–മുണ്ട്യത്തടുക്ക റോഡിൽ കുണ്ടും കുഴിയമായതോടെ ഇത് വഴിയുള്ള യാത്ര ദുസ്സഹമായി.വിദ്യാനഗറിൽ നിന്നും നീർച്ചാൽ വരേയും കന്യപ്പാടിയിൽ നിന്നും മുണ്ട്യത്തടുക്ക വരെയും രണ്ട് ഭാഗങ്ങളായാണ് ഈ റോഡ് കടന്നു പോകുന്നത്. ന്യപ്പാടി, മൺടാമെ, ബീസി റോഡ്, മാടത്തടുക്ക എന്നിവിടങ്ങളിലാണ് ടാറിങ് ഇളകി കുണ്ടും കുഴിയുമായിരിക്കുന്നത്.
കോൺക്രീറ്റ് ചെയ്ത ഭാഗവും ജില്ലിയിളകി കുഴികളായിട്ടുണ്ട്. ദിവസവും 8 ബസുകളാണ് ഇത് വഴി സർവീസ് നടത്തുന്നത്.
ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നതിനാൽ യാത്രക്കാർക്ക് ദുരിതമേറെയാണ്.
വിദ്യാനഗറിൽ നിന്നും നീർച്ചാൽ വരെയും കന്യപ്പാടിയിൽ നിന്നും മുണ്ട്യത്തടുക്ക വരെയും രണ്ട് ഭാഗങ്ങളായാണ് ഈ ജില്ലാ പഞ്ചായത്ത് റോഡ് കടന്നു പോകുന്നത്. നീർച്ചാലിൽ നിന്നും കന്യപ്പാടി വരെ ഈ റോഡ് കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ കയറി കന്യപ്പാടിയിൽനിന്നാണ് ഈ റോഡിന്റെ ബാക്കിഭാഗം മുണ്ട്യത്തടുക്കയുമായി ബന്ധിപ്പിക്കുന്നത്.കന്യപ്പാടിയിൽ നിന്നും മുണ്ട്യത്തടുക്കയിലേക്കുള്ള ഭാഗത്താണ് തകർന്നു കിടക്കുന്നത്.
മതിയായ ഓവുചാലില്ലാത്തിനാൽ വെള്ളം റോഡിലും കുഴിയിലും കെട്ടികിടക്കുന്നു. ഈ റോഡിൽ കയറിയാൽ ഈ റോഡിനെ ബന്ധിപ്പിക്കുന്ന മറ്റു റോഡുകളുമുണ്ട്.
പാട്ലടുക്ക മുഗു റോഡിലൂടെ സീതാംഗോളിയിലേക്ക് പോകാം.പുത്തിഗെ ഉക്കിനടക്ക റോഡിലൂടെ മെഡിക്കൽ കോളജിലേക്കും പോകാനാവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]