
കൽപറ്റ ∙ വയനാട്ടിലെ നവകേരള സദസ്സിൽ അവതരിപ്പിച്ച 21 കോടിയുടെ വികസന പദ്ധതികൾക്ക് അന്തിമ അംഗീകാരം. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിസഭാ അംഗങ്ങളും പങ്കെടുത്ത നവകേരള സദസിൽ ജില്ലയിൽ നിന്ന് ഉന്നയിക്കപ്പെട്ട
21 കോടി രൂപയുടെ നാലു പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ എഴു കോടി അനുവദിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യ വകുപ്പിനാണ് നിർവഹണ ചുമതല.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വന്യജീവി ശല്യം കുറയ്ക്കുന്നതിനായി നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സോളർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന മൂന്ന് കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. നായ്ക്കട്ടി-മറുകര-കണ്ടിച്ചിറ-മറോട്-ആനക്കെട്ടുകൊല്ലി-പുത്തൻച്ചിറ-കല്ലുമുക്ക്, അയനിപുര (കുടുക്കി)-മുണ്ടക്കൊല്ലി, പന്തംകൊല്ലി-നൂൽപ്പുഴ, പഴൂർ- ഉരാൻകുന്ന്, നൂൽപ്പുഴ-കൊല്ലിവയൽ, പുത്തൂർ കൊലോട്ടു, ഓടക്കോല്ലി ഉന്നതി ഭാഗം, ചുക്കാലിക്കുനി ഉന്നതി, കള്ളാടികോല്ലി ഉന്നതിക്ക് എന്നിവയ്ക്ക് ചുറ്റുമാണ് ഹാങ്ങിങ് ഫെൻസിങ് വരിക.
വനം വകുപ്പിനാണ് നിർവഹണ ചുമതല.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ തന്നെ ഒരപ്പുവയൽ-താഴമുണ്ട-നെല്ലിക്കര റോഡ് വികസന പദ്ധതിക്ക് നാല് കോടി രൂപയും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല.
കൽപറ്റ മണ്ഡലത്തിൽ കാക്കവയൽ മുതൽ കാരാപ്പുഴ ഡാം വരെയുള്ള കാരാപ്പുഴ പ്രോജക്ട് റോഡ് ബിഎം (ബിറ്റുമിനസ് മെക്കാടം) ആൻഡ് ബിസി (ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ ഉയർത്തുന്നതിനായി ഏഴു കോടി രൂപയും അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് ഇതിന്റെ നിർവഹണ ചുമതല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]