
പാണാവള്ളി ∙ ‘പുനർജന്മം’ ലഭിച്ചവരെ കാണാനും ആശ്വസിപ്പിക്കാനും ആശ്ലേഷിക്കാനുമൊക്കെയായി ഒരു നാട് മുഴുവൻ മണിക്കൂറുകളോളം പാണാവള്ളി ഊടുപുഴ കടവിലായിരുന്നു. മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെട്ട് എത്തിയ ഭൂരിഭാഗം പേരും പാണാവള്ളി സ്വദേശികളാണ്. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരെ പാണാവള്ളി ഊടുപുഴ കടവിലേക്ക് എത്തിച്ചത് ജലഗതാഗത വകുപ്പിന്റെ റെസ്ക്യു ബോട്ടിലാണ്.
പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവം അറിഞ്ഞ് വൈക്കത്തേക്കു പോയിരുന്നു.
പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അവർ തിരികെയെത്തിയത്. വില്ലേജ് ഓഫിസർ കെ.
ബിന്ദുവിന്റെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികൾ ഊടുപുഴയിലും വിവരങ്ങൾ ഏകോപിപ്പിച്ച്, കാത്തിരുന്നു. അപകടത്തിൽപെട്ട
23 പേരിൽ 20 പേരാണ് ബോട്ടിലെത്തിയത്. 2 പേർ വൈക്കത്താണ്.
ഒരാളെയാണ് കാണാതായത്.
പാണാവള്ളിയിലേക്ക് എത്തിയവർ അവരുടെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് രക്ഷപ്പെട്ട വിവരങ്ങളും മറ്റും പേടി മാറാതെ വിവരിക്കുമ്പോൾ കരഞ്ഞു.
അപകടത്തിന്റെ ആഘാതത്തിൽ നിന്നു പലരും മുക്തി നേടിയിട്ടില്ലായിരുന്നു. ചിലർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു.
പാണാവള്ളി മെഡിക്കൽ ഓഫിസർ ഡോ.
റോസ്മേരിയുടെ നേതൃത്വത്തിൽ ബോട്ടിനുള്ളിൽ തന്നെ എല്ലാവർക്കും പ്രാഥമിക വൈദ്യ പരിശോധന നടത്തി. പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം, തുറവൂർ, ചേർത്തല താലൂക്ക് ആശുപത്രികളിലേക്ക് ആംബുലൻസിൽ കൊണ്ടുപോയും പരിശോധനകൾ നടത്തി.
കെ.സി. വേണുഗോപാൽ എംപി വിവരങ്ങൾ അടിക്കടി അന്വേഷിക്കുന്നുണ്ടായിരുന്നു.
ദലീമ ജോജോ എംഎൽഎ, മുൻ എംപി എ.എം ആരിഫ്, ചേർത്തല തഹസിൽദാർ എസ്. ഷീജ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]