
കാലാവസ്ഥ
∙ സംസ്ഥാനത്തു മഴ തുടരും. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അപേക്ഷ നൽകാം
ഓയൂർ ∙ പൂയപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ കർഷകരെ ആദരിക്കുന്നു.
ജൈവ കർഷകൻ, സ്ത്രീ കർഷക, വിദ്യാർഥി കർഷകൻ, വിദ്യാർഥി കർഷക, മുതിർന്ന കർഷകനും കർഷകയും, എസ്സി – എസ്ടി കർഷകൻ, കർഷക എന്നീ മേഖലകളിൽ മികവു തെളിയിച്ചവരെയാണ് ആദരിക്കുക. അപേക്ഷകൾ ഓഗസ്റ്റ് 4നു വൈകിട്ട് 4നു മുൻപ് കൃഷിഭവൻ ഓഫിസിലെത്തിക്കണം.
2022, 23, 24 വർഷങ്ങളിൽ ആദരം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല എന്നു കൃഷി ഓഫിസർ അറിയിച്ചു. നിലമേൽ ∙ കൃഷി ഭവനും കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വരുന്ന 5നകം അപേക്ഷ കൃഷിഭവനിൽ ലഭിക്കണം.
സീറ്റൊഴിവ്
ചവറ∙ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ നാലുവർഷ ബിഎ സംസ്കൃതം, വേദാന്തം, ബിഎ മലയാളം എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു സേ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. 31ന് മുൻപ് ക്യാംപസിൽ നേരിട്ട് എത്തി പ്രവേശനം നേടാം.
9496711836. 8547553068.
അപേക്ഷ ക്ഷണിച്ചു
പന്മന∙ പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധി, 16 വാർഡുകളിലും കമ്മിഷൻ വ്യവസ്ഥയിൽ വെള്ളക്കരം പിരിക്കുന്നതിനു പഞ്ചായത്തിൽ സ്ഥിര താമസക്കാരായ യുവതി, യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത. എസ്എസ്എൽസി.
ഐടിഐ പ്ലമിങ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം ഉള്ളവർ എന്നിവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ഓഗസ്റ്റ് 4 നകം സെക്രട്ടറി.
ജലനിധി ഓഫിസ്, പന്മന പഞ്ചായത്ത് കാര്യാലയം, ഇടപ്പള്ളിക്കോട്ട, പന്മന എന്ന വിലാസത്തിൽ സമർപ്പിക്കണം. 98495361789.
ചവറ ഐടിഐയിൽ സീറ്റ് ഒഴിവ്
ചവറ∙എൻ.എസ്.എൻ.എസ്.എം ഐ ടി ഐ യിൽ എൻ.സി.വി.ടി അംഗീകൃത ട്രേഡുകളായ ഇലക്ട്രീഷ്യൻ, സിവിൽ,മെക്കാനിക് ഡീസൽ, ഫിറ്റർ എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് ഫോൺ:9400704683
അഡ്മിഷൻ ആരംഭിച്ചു
ചാത്തന്നൂർ ∙ ഗവ.
ഐടിഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി പ്ലസ് ടു മുതൽ അടിസ്ഥാന യോഗ്യത ഉള്ളവർക്കായി പ്ലേസ്മെന്റ് സപ്പോർട്ടുള്ള തൊഴിലധിഷ്ഠിത കോഴ്സുകളായ ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 9074870849
സൈക്കോളജി കോഴ്സ് : അപേക്ഷിക്കാം
കൊല്ലം ∙ സെന്റർ ഫോർ കമ്യൂണിറ്റി റിസർച് ആൻഡ് ഡവലപ്മെന്റിന്റെ കീഴിൽ സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടപ്പിലാക്കുന്ന ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ്സൈറ്റ്: www.src.kerala.gov.in. 9447462472.
സൗജന്യ തൈറോയ്ഡ് പരിശോധന ക്യാംപ്
കരിക്കോട് ∙ ടികെഎം ആർട്സ് കോളേജ് ബയോകെമിസ്ട്രി അലമ്നൈയും ഹെൽത്ത് ക്ലബ്ബും കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ചു സൗജന്യ തൈറോയ്ഡ് പരിശോധന ക്യാംപ് നടത്തുന്നു. 31 ന് 10 ന് കോളജിൽ എത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]