
വൈക്കം ∙ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ സംഭവിച്ച അപകടത്തിൽ വൻദുരന്തം ഒഴിവായത് നാട്ടുകാരുടെ ഇടപെടൽ മൂലം.കാട്ടിക്കുന്ന് തുരുത്തിൽ പരപ്പിൽ വീട്ടിൽ മുരളിയുടെ ഭാര്യ സിന്ധു മുരളി (57)യുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണു പാണാവള്ളിയിൽ നിന്നുള്ള 23 അംഗ സംഘം പുറപ്പെട്ടത്.
പാണാവള്ളി സ്വദേശിയായ മുരളിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവർ. രാവിലെ 10.30നു പാണാവള്ളി ഊടുപുഴ ജെട്ടിയിൽ നിന്നു പുറപ്പെട്ട
സംഘം പതിനൊന്നരയോടെ കാട്ടിക്കുന്ന് തുരുത്തിൽ എത്തി. 12.30ന് സംസ്കാരം നടന്നു.
1.25ന് ഇവർ കാട്ടിക്കുന്ന് തുരുത്തിലെ കടവിൽ നിന്ന് തിരികെ വള്ളത്തിൽ പുറപ്പെട്ടു.
പുറപ്പെട്ട ഉടനെ കനത്ത കാറ്റ് വീശിയതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായി.
5 മിനിറ്റിനുള്ളിൽ ശക്തമായ തിരയടിച്ചു വെള്ളം വള്ളത്തിനുള്ളിൽ കയറിയതോടെ മുൻഭാഗം വെള്ളത്തിലേക്കു താഴ്ന്നു. യാത്രക്കാർ മുങ്ങിയ വള്ളത്തിൽ പിടിച്ചുകിടന്ന് നിലവിളിച്ചു.
തീരത്തുനിന്ന് കുറച്ചകലെയാണു വള്ളം മുങ്ങിയത്.
ഈസമയം അതുവഴി കക്കാ ഇറച്ചി വിൽക്കാനായി വള്ളത്തിൽ എത്തിയ പാണാവള്ളി സ്വദേശി ശിവൻ ബഹളം കേട്ട് മറിഞ്ഞ വള്ളത്തിന്റെ അരികിലെത്തി. യാത്രക്കാർ ശിവന്റെ വള്ളത്തിലും മുങ്ങിയ വള്ളത്തിലുമായി പിടിച്ചു കിടന്നു.
ഈ സമയം കരയിൽ നിന്നു മറ്റു വള്ളത്തിൽ എത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
19 പേരെ നടുത്തുരുത്തിലേക്കും 3 പേരെ കാട്ടിക്കുന്ന് തുരുത്തിലേക്കും ആദ്യം എത്തിച്ചു. കാട്ടിക്കുന്ന് തുരുത്തിൽ എത്തിച്ച 3 പേരെക്കൂടി പിന്നീട് നടുത്തുരുത്തിലെ ഒരു വീട്ടിലേക്കു മാറ്റി.
അപകട സമയത്ത് നീന്തി കരയിലേക്കു പോകാനുള്ള ശ്രമത്തിനിടയിലാണു സുമേഷിനെ കാണാതായത്.
വൈകിട്ട് ആറോടെ 22 പേരെ ജലഗതാഗത വകുപ്പിന്റെ റെസ്ക്യൂ ബോട്ടിൽ പാണാവള്ളിയിലേക്കു കൊണ്ടുപോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]