
മാന്നാർ ∙ അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഏതാണ്ടു ശമനമായി. മഴ പൂർണമായും മാറിയ നിന്ന പകലായിരുന്നു ഇന്നലെ, നദികളിലെയും പാടശേഖരങ്ങളിലെയും ജലനിരപ്പു നേരിയ തോതിൽ താഴ്ന്നു തുടങ്ങി.
വീടുകളിലെ വെള്ളമിറങ്ങാത്തതിനാൽ മാന്നാർ, കുട്ടംപേരൂർ യുപിഎസ്, എണ്ണയ്ക്കാട് തയ്യൂർ പകൽ വീട്, തിരുവൻവണ്ടൂർ ഗവ. എച്ച്എസ്എസ്, കീഴ്വൻമഴി ജെബിഎസ്, മുളക്കുഴ പിരളശേരി, ചെന്നിത്തല ചെറുകോൽ ഗവ.
മോഡൽ യുപിഎസ് എന്നിവിടങ്ങളിലെ ക്യാംപ് ഇന്നലെയും തുടർന്നു.
മേൽപാടം – മാന്നാർ റോഡിലെ കൂടാരത്തിൽ പടി, പാളയത്തിൽ ഭാഗം, പട്ടനോട്ടിൽ ഭാഗം, മൈലത്തറ ഭാഗം കുന്നു പറമ്പിൽ, വാലേൽ, മാന്നാർ മൂർത്തിട്ട മുക്കാത്താരി, തൊഴുപ്പാട്, വിഷവർശേരിക്കര മണപ്പുറം, ബുധനൂർ തയ്യൂർ, പ്ലാക്കത്തറ, പൊണ്ണത്തറ, ചെന്നിത്തല ചെറുകോൽ പറക്കടവ് കിഴക്കൻ വേലി ഭാഗം, കാരിക്കുഴി, മുണ്ടുവേലിക്കടവ്, ഇഞ്ചക്കത്തറ, പറങ്കേരി, വാഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിൽ തന്നെയാണ്.
തോട്ടുപുളി ഉണക്കുന്നത് വള്ളത്തിൽ
തോട്ടുപുളിയുടെ സീസണിനെ ഈ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു.
പഴുത്തു വീഴുന്ന പുളി കൂടുതലും ഒഴുകി പോകുകയാണ്, ശേഖരിച്ചു വച്ചിട്ടുള്ള പുളി ഉണക്കുന്നതിനും ബുദ്ധിമുട്ടായതിനാൽ മിക്കയാൾക്കാരും പുളി ശേഖരിക്കുന്ന പോലുമില്ല. എന്നാൽ മേൽപാടത്തു കരിക്കാട്ടുതെക്കേൽ പടിയിൽ റോഡിൽ വള്ളത്തിൽ തട്ടുണ്ടാക്കിയാണ് ചിലർ തോട്ടുപുളി ഉണക്കുന്നത്.
തിരുവൻവണ്ടൂരിൽ നാശം വിതച്ച് കാറ്റ്
ചെങ്ങന്നൂർ ∙ തിരുവൻവണ്ടൂരിൽ വ്യാപക നാശം വിതച്ച് കാറ്റ്.
തിരുവൻവണ്ടൂർ 4– ാം വാർഡ് ചിറയിൽ പുത്തൻവീട്ടിൽ (കുന്നംപള്ളിൽ) എസ്.വിജയകുമാറിന്റെ വീടിന്റെ മുകളിൽ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന അലുമിനിയം ഷീറ്റും മേൽക്കൂരയും ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നു നിലംപൊത്തി.
ഷീറ്റുകൾ പറന്ന് സമീപത്തുള്ള സ്കൂൾ മൈതാനത്തും റോഡിലുമായി പതിച്ചു. വീടിന്റെ ഭിത്തിയുടെ മുകൾ ഭാഗത്തും കോൺക്രീറ്റ് ചെയ്ത് ബോൾട്ടുകളിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പു തൂണുകളും കാറ്റിൽ തകർന്നു. പാരപ്പറ്റിനും വിള്ളൽ ഉണ്ടായി.
പുരയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന സൗരോർജ പാനലിനു കേടുപാടു സംഭവിച്ചിട്ടുണ്ട്.തിരുവൻവണ്ടൂർ ക്ഷേത്രത്തിലെ പുതുതായി നിർമിച്ച യജ്ഞശാലയുടെ മേൽക്കൂരയുടെ ഓടും പറന്നു നിലംപതിച്ചു. ഏകദേശം 150ൽ അധികം ഓടുകൾക്ക് പൊട്ടലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]