
പത്തനംതിട്ട∙ മഴ കനത്തത്തോടെ ജില്ലയിലെ റോഡുകളിൽ കുഴികൾക്കു കുറവില്ല. മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ ഇതിൽപെട്ട് അപകടങ്ങളുണ്ടാകുന്നതു പതിവായി.
വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ നടുവൊടിക്കാൻ ശേഷിയുണ്ട് പല കുഴികൾക്കും. മഴയത്ത് പല റോഡുകളിലും പാറപ്പൊടിയും ടാർ മിശ്രിതവും ഉപയോഗിച്ചു കുഴിയടയ്ക്കുന്നുണ്ട്.എന്നാൽ മഴയ്ക്കു മുൻപേ നടത്തേണ്ട
കുഴിയടയ്ക്കൽ മഴയത്ത് നടത്തുന്നതോടെ പല കുഴികളും അടച്ചതിന്റെ പിറ്റേന്നു തന്നെ വീണ്ടും വലിയ കുഴികളായി മാറുന്നു. അറ്റകുറ്റപ്പണികൾ എത്ര ചെയ്തിട്ടും കുഴിയില്ലാത്ത റോഡിലൂടെ സഞ്ചരിക്കാൻ മാത്രം ജനങ്ങൾക്കു കഴിയുന്നില്ല.
ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്കുള്ള യാത്രയാണ് ജില്ലയിലെ പല റോഡുകളും യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
സഹികെട്ട ജനങ്ങൾ തന്നെ പല സ്ഥലങ്ങളിലും മണ്ണും ഇഷ്ടികയും നിരത്തി കുഴിയടയ്ക്കാൻ ശ്രമിക്കുന്നുമുണ്ട്.
ജീവനു തന്നെ ഭീഷണിയാകുന്ന ഇത്തരം കുഴികൾ അടയ്ക്കണമെന്നതു കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണെങ്കിലും കേൾക്കേണ്ടവർ മാത്രം ഇതൊന്നും കേൾക്കുന്നില്ല. തിരുവല്ല– മല്ലപ്പള്ളി ഭാഗങ്ങളിലെ റോഡിലെ കുഴികളുടെ അവസ്ഥയാണ് ഇന്ന് മനോരമ പ്രസിദ്ധീകരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ ജില്ലയുടെ പല ഭാഗങ്ങളിലെയും അപകടകുഴികളുടെ അവസ്ഥയും മനോരമയിലൂടെ അറിയാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]