രാജപുരം ∙ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിൽ പുലിയിറങ്ങി. കല്ലപ്പള്ളി ദൊഡ്ഡമനയിലെ ബാബുവിന്റെ വീട്ടിലെത്തിയ പുലി നായയെ കടിച്ചു കൊണ്ടുപോയി.പുലർച്ചെ 3 മണിയോടെയാണു പുലിയെത്തിയതെന്നും ശബ്ദംകേട്ടു പുറത്തിറങ്ങി നോക്കിയപ്പോൾ നായയെ കാണാനില്ലെന്നും വീട്ടുകാർ പറയുന്നു.
വീടിനു സമീപത്തു പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പ് പനത്തടി സെക്ഷൻ അധികൃതർ സ്ഥലത്തു പരിശോധന നടത്തി. കഴിഞ്ഞ 3 മാസത്തോളമായി കല്ലപ്പള്ളി പ്രദേശത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിൽ പലതവണ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
പല വീടുകളിൽനിന്നും നായ്ക്കളെ കാണാതായിട്ടുണ്ട്. നേരത്തേ നാട്ടുകാരുടെ പരാതിയെതുടർന്നു വനംവകുപ്പ് അധികൃതർ രാത്രികാല പരിശോധന നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.നിരന്തരമായി പുലിയെ കാണുന്നതിനാൽ നാട്ടുകാരും ഭീതിയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]