
മൂന്നാർ ∙ കനത്ത മഴയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് പുഴയിൽ പതിച്ചതോടെ മൂന്നാർ – ഉദുമൽപേട്ട റോഡിൽ വാഹനഗതാഗതം അപകടത്തിലായി.
മൂന്നാർ ടൗണിനു സമീപം പെരിയവര കവലയിലെ വളവിലാണ് റോഡിന്റെ സംരക്ഷണഭിത്തിയും സമീപത്തുള്ള മൺതിട്ടയും തകർന്ന് കന്നിയാറിൽ പതിച്ചത്. കഴിഞ്ഞ മഴക്കാലത്ത് തൊട്ടടുത്തായി സംരക്ഷണഭിത്തിയും മൺതിട്ടയും തകർന്ന് പുഴയിൽ പതിച്ചിരുന്നു.
രണ്ടിടങ്ങളിലും സംരക്ഷണഭിത്തി തകർന്ന് മണ്ണിടിച്ചിലുണ്ടായതോടെ മറയൂർ മേഖലയിൽ നിന്നു വരുന്ന വാഹനങ്ങൾ കൊടുംവളവിൽ അപകടത്തിൽ പെടാൻ സാധ്യതയേറി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിന് 50 മീറ്റർ അകലെ കഴിഞ്ഞ മഴക്കാലത്ത് റോഡിന്റെ വശങ്ങൾ തകർന്ന് വൈദ്യുത തൂണുകൾ അപകടാവസ്ഥയിലായിരുന്നു. ഒരു വർഷമായിട്ടും അധികൃതർ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയെടുത്തിട്ടില്ല.
ഇതേറൂട്ടിൽ ഡിവൈഎസ്പി ക്യാംപ് ഓഫിസിനു സമീപമുള്ള വളവിലും വൻ ഗർത്തം രൂപപ്പെട്ട് റോഡ് അപകടാവസ്ഥയിലാണുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]