ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്. രാവിലെ 7നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും.
10.30നു സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. മാർ ജോസഫ് സ്രാമ്പിക്കൽ സഹകാർമികനാകും.
തുടർന്നു 12.30നു പ്രധാന ദേവാലയത്തിൽ നിന്നു പ്രദക്ഷിണം ആരംഭിച്ച് അൽഫോൻസാ തീർഥാടനകേന്ദ്രത്തിലെത്തി നഗരവീഥിയിലൂടെ ഇടവക ദേവാലയത്തിൽ സമാപിക്കും. പ്രധാന തിരുനാൾ ദിനമായ ഇന്നു പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തുടർച്ചയായി കബറിട
ദേവാലയത്തിൽ കുർബാനയുണ്ടാകും.
വിശ്വാസികളുടെ ആശ്വാസകേന്ദ്രം:മാർ തോമസ് തറയിൽ
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം വിശ്വാസികളുടെ ആശ്വാസകേന്ദ്രമാണെന്നു ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. തീർഥാടനകേന്ദ്രത്തിൽ ഇന്നലെ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ ഏറെ സഹനങ്ങളിലൂടെ കടന്നുപോയ അൽഫോൻസാമ്മ തന്റെ അടുത്തുവരുന്നവരുടെ സഹനങ്ങൾ എടുത്തുമാറ്റുന്ന ഒരു ദിവ്യസാന്നിധ്യമായി മാറി. മറ്റു ചിലർക്ക് സഹനങ്ങളിലൂടെ കടന്നുപോകാനുള്ള ശക്തിയും ധൈര്യവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഫാ.റോബിൻ പുതുപ്പറമ്പിൽ, ഫാ.ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ.ലൂക്കോസ് കൊട്ടുകാപ്പള്ളിൽ എന്നിവർ സഹകാർമികരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]