ചെറുകാട്ടൂർ∙ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പഴമയുടെ പൊരുൾ എന്ന പേരിൽ പഴയകാല കാർഷിക ആയുധങ്ങളുടെയും വീട്ടുപകരണങ്ങളുടേയും പ്രദർശനവും മത്സരവും നടത്തി. പ്രദർശന മേളയിലും മത്സരത്തിലും പഴയകാല സ്മരണകളുണർത്തുന്ന രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ള കാർഷിക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, നാണയശേഖരം തുടങ്ങി പുതുതലമുറ കാണാത്ത റേഡിയോ ഉപയോഗിക്കാനുള്ള ലൈസൻസ് അടക്കം ഒട്ടേറെ വസ്തുക്കൾ മേളയിൽ പ്രദർശിപ്പിച്ചു.
പഴമയുടെ ഗന്ധവും താളവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
പള്ളി ഓഡിറ്റോറിയത്തിൽ ഒരുക്കിയ മേള കാണാൻ ഇടവകയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങളാണ് എത്തിയത്. മേള കാണാൻ എത്തിയ വിദ്യാർഥികൾക്കായി പ്രത്യേക മത്സരവും സംഘടിപ്പിച്ചിരുന്നു.
പ്രദർശന മത്സരം പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോസ് കപ്യാരുമലയിൽ അധ്യക്ഷത വഹിച്ചു.
മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ മുഖ്യപ്രഭാഷണം നടത്തി.
കൈക്കാരൻമാരായ എം.എം.സണ്ണി, ഇ.ജെ സെബാസ്റ്റ്യൻ ഇടയകൊണ്ടാട്ട്, സണ്ണി ചെറുകാട്ട്, ജോർജ് ഊരാശേരിയിൽ, ഫാ. അമൽ മന്ത്രിക്കൽ, ഫാ.
നിഥിൻ ആലക്കാതടത്തിൽ, ജോർജ് തെക്കേ തൊട്ടിയിൽ, ബിനിൽ മുള്ളൻ മടയ്ക്കൽ, രഞ്ജിത് മുതുപ്ലാക്കൽ, സിബി വെള്ളാക്കുഴി എന്നിവർ പ്രസംഗിച്ചു. മാനന്തവാടി രൂപത റെക്ടർ ഫാ.സജി നെടുങ്കല്ലേൽ സമ്മാന വിതരണം നിർവഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]