പഴയങ്ങാടി∙ കടലോര മക്കളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി പുതിയങ്ങാടി കടപ്പുറത്ത് കൂട്ടപ്രാർഥനയും കടലിലേക്ക് പഴം എറിയൽ ചടങ്ങും നടന്നു. ഇന്നലെ വൈകിട്ട് 5 ഓടെയാണ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പുതിയങ്ങാടി കടപ്പുറം ഭണ്ഡാര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വർഷങ്ങളായി കടപ്പുറത്ത് കൂട്ടപ്രാർഥന നടത്തുന്നത്.
പാണക്കാട് പൂക്കോയ തങ്ങളുടെ കാലം മുതൽ കടപ്പുറത്ത് കൂട്ടപ്രാർഥന നടത്തി വരുന്നുണ്ട്. പിന്നീട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലും മുൻകാലങ്ങളിൽ പ്രാർഥന നടന്നിരുന്നു.
കാലവർഷം കനക്കുന്നതോടെ കടലോരമക്കളുടെ ജീവിതം പ്രയാസകരമാകും. കൂട്ട
പ്രാർഥനയോടെ ദുരിതം മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
ആർത്തിരമ്പുന്ന കടലിനെ നോക്കി പാണക്കാട് ബഷിറലി ശിഹാബ് തങ്ങൾ പ്രത്യേക പ്രാർഥനയും നടത്തി. ഇക്കഴിഞ്ഞ 17ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പുതിയങ്ങാടി കടപ്പുറത്ത് കൂട്ട പ്രാർഥന നടത്തിയിരുന്നു. പുതിയങ്ങാടി ജുമാ മസ്ജിദ്ഖത്തിബ് ഖലിലുൽ റഹ്മാൻ ഖാഷിഫി,കടപ്പുറം ഭണ്ഡാര കമ്മിറ്റി പ്രസിഡന്റ് കെ.ടി.കരീം ഹാജി, സെക്രട്ടറി പി.പി.അബ്ദുൽ ജബ്ബാർ, കടക്കോടി കമ്മിറ്റി പ്രസിഡന്റ് കെ.പി.ഷബീർ, സെക്രട്ടറി എസ്.വി.ഫായിസ്, പുതിയങ്ങാടി ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മുസ്തഫ ഹാജി,ദർസ് കമ്മിറ്റി പ്രസിഡന്റ് എ.ബീരാൻ,മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് എസ്.യു.റഫീഖ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]