
ബത്തേരി ∙ മഴയോടൊപ്പമെത്തിയ അതിശക്തമായ കാറ്റിൽ ബത്തേരി മേഖലയിൽ 24 മണിക്കൂറിനിടെ മരങ്ങൾ കടപുഴകി വീണത് 15 ഇടത്ത്. ഉറക്കവും വിശ്രമവുമില്ലാതെ മുഴുവൻ സമയവും പ്രവർത്തിച്ചാണ് അഗ്നിരക്ഷാ സേനാ പ്രവർത്തകർ മരങ്ങൾ വെട്ടി നീക്കിയത്. മിക്കയിടത്തും മരങ്ങൾ വീണതു റോഡിലേക്കായതിനാൽ മണിക്കൂറുകളോളം ഗതാഗത തടസ്സവുമുണ്ടായി.
മിക്കയിടത്തും മരങ്ങൾ വീണതു വൈദ്യുത ലൈനിലേക്കാണ്.
പലയിടത്തും വൈദ്യുതക്കാലുകൾ ഒടിഞ്ഞു വീണു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു നിമിത്തം കെഎസ്ഇബിക്ക് നേരിട്ടത്.
ഇതിനു പുറമേ കൃഷിയിടങ്ങളിലും തോട്ടങ്ങളിലുമെല്ലാം വ്യാപകമായി മരങ്ങൾ വീണു. ചിലയിടത്ത് വീടുകൾക്കു മുകളിലേക്കും മരം വീണു.
ശനിയാഴ്ച വൈകിട്ടോടെയാണ് ബത്തേരി മേഖലയിൽ ശക്തമായ കാറ്റു വീശാൻ തുടങ്ങിയത്.
ശനിയാഴ്ച വൈകിട്ട് 3.45 നാണ് അഗ്നിരക്ഷാ സേനയിലേക്ക് വിളി തുടങ്ങിയത്. ചേനാടിനടുത്ത് അഞ്ചാം മൈലിൽ മരം റോഡിനു കുറുകെ വീണെന്നായിരുന്നു വിവരം.
വൈദ്യുത ലൈനുകൾക്കു മുകളിലേക്കു വീണ മരം ഗതാഗത തടസ്സവുമുണ്ടാക്കി.
3 വൈദ്യുതക്കാലുകളാണ് ഇവിടെ തകർന്നത്. ബത്തേരി– പുൽപള്ളി റോഡിലേക്കു വീണ മരം മുക്കാൽ മണിക്കൂറെടുത്താണു മുറിച്ചു നീക്കിയത്.
പിന്നീട് രാത്രി 9ന് പൊൻകുഴിയിൽ ദേശീയപാതയിൽ മരം വീണതായി വിളിയെത്തി. കൂറ്റൻ വീട്ടിമരമായിരുന്നു റോഡിലേക്കു വീണത്.
വൈദ്യുതലൈനുകളും ഒരു വൈദ്യുതക്കാലും തകർന്നു. പിന്നീട് പലയിടത്തും അതിശക്തമായ കാറ്റ് വീശാൻ തുടങ്ങി.
അതോടെ കടപുഴകുന്ന മരങ്ങളുടെ എണ്ണവും കൂടി.
രാത്രി 12.55ന് കൊളഗപ്പാറയിലും പുലർച്ചെ 1.20ന് ആനപ്പാറം തെക്കൻകൊല്ലിയിലും റോഡിലേക്കു മരം വീണു. കെഎസ്ഇബി ലൈൻ തകരുകയും ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തു.
1.30ന് പാടിച്ചിറയിൽ വൈദ്യുതലൈനിനു മുകളിലേക്ക് കൂറ്റൻമരം വീണതായി വിളിയെത്തി. 2 വൈദ്യുതക്കാലുകൾ ഇവിടെ തകർന്നു.
ഇന്നലെ രാവിലെ 5.10ന് ഊട്ടി ഹൈവേയിൽ മുണ്ടക്കൊല്ലിയിൽ റോഡിനു കുറുകെ മരം വീണു.
ഇവിടെയും വൈദ്യുതക്കാൽ ഒടിഞ്ഞുവീണു. 6.45ന് അമ്പലവയൽ കാരംകൊല്ലിയിൽ മരം കടപുഴകി വൈദ്യുതലൈനിനു മുകളിലേക്കും റോഡിലേക്കും വീണു.
രാവിലെ 5.10ന് ബത്തേരി –മാനന്തവാടി റൂട്ടിലെ അരിവയൽ, 7ന് മന്ദംകൊല്ലി 7.30ന് കുപ്പാടി എന്നിവിടങ്ങളിലും റോഡിൽ മരം വീണു.
ഇന്നലെ രാവിലെ 9ന് ബത്തേരി കാരക്കണ്ടിയിൽ തെങ്ങ് റോഡിലേക്ക് വീണു. തെങ്ങു മുറിച്ചു മാറ്റിയപ്പോഴേക്കും കൈവട്ടമൂലയിൽ മരം വീണതായി വിളിയെത്തി.
കൈവട്ടമൂലയിൽ റോഡിലേക്കു മരം വീഴുന്നതിനിടെ 2 വൈദ്യുതക്കാലുകളും തകർന്നു. രാവിലെ 9.40ന് പുൽപള്ളി ചെറ്റപ്പാലത്തും 10.10ന് കല്ലൂർ കല്ലുമുക്കിലും റോഡിനു കുറുകെ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
12.30ന് ബത്തേരി– മാനന്തവാടി റൂട്ടിലെ യൂക്കാലിക്കവലയിലും ഉച്ചയ്ക്ക് 2.10ന് താഴെ അരിവയലിലും റോഡിനു കുറുകെ മരം വീണു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]