
ഇരിക്കൂർ ∙ കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് ഇരിക്കൂർ, മലപ്പട്ടം, പടിയൂർ മേഖലകളിൽ വെള്ളപ്പൊക്കം. 17 വീടുകളിലും 2 അങ്കണവാടികളിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. സംസ്ഥാന പാതയിൽ ഉൾപ്പെടെ വെള്ളം കയറി ഗതാഗതം നിലച്ചു.
ഇരിക്കൂർ ചെറുകുട്ടാവ് നഗറിലെ ശാമില മൻസിലിൽ മുഹമ്മദ് അഷ്റഫ്, മെരടൻ നഫീസ, ആക്കോത്ത് സുഹൈലത്ത്, കരിയിൽ റുഖിയ, മാച്ചേരി വാജിദ, ആക്കോത്ത് അഫ്സത്ത്, കൂർമ്പത്ത് ഹസീന, താലേത്ത് സൈനബ, പട്ടുവത്തെ കിണാക്കൂൽ സലാം, കിണാക്കൂൽ ജബ്ബാർ, പി.മർസൂഖ്, നെല്ലക്കണ്ടി ഖാലിദ്, കീത്തടത്ത് മുനീർ, പടിയൂർ പെടയങ്ങോട്ടെ അരിയാൽ ആമിന, സി.എച്ച്.ഇസ്മായിൽ, തേയിലക്കണ്ടി ഫൗസിയ, സി.എച്ച്.ആയിഷക്കുഞ്ഞി എന്നിവരുടെ വീടുകളിലാണു വെള്ളം കയറിയത്.
വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി. ഇരിക്കൂർ ജലനിധി ഓഫിസിലും ടൗൺ അങ്കണവാടിയിലും ടാക്സി സ്റ്റാൻഡിലും കടകളിലും പെടയങ്ങോട് അങ്കണവാടിയിലും കടകളിലും വളവുപാലം, നിടുവള്ളൂർ എന്നിവിടങ്ങളിലെ കടകളിലും വെള്ളം കയറി.
സാധനങ്ങൾ മാറ്റിയതിനാൽ നഷ്ടമില്ല.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ പെടയങ്ങോട്ട് വെള്ളം കയറി ഗതാഗതം നിലച്ചു. ഇരിക്കൂർ പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പൂവം-കല്യാട്, പെടയങ്ങോട്-തീക്കുഴിച്ചാൽ റോഡ് വഴി തിരിച്ചുവിട്ടു.
നിലാമുറ്റം-ഏട്ടക്കയം, വളവു പാലം-പട്ടീൽ, റഹ്മാനിയ മാർക്കറ്റ്-ഡയനാമോസ് ഗ്രൗണ്ട്, ഡയനാമോസ് ഗ്രൗണ്ട്-നിടുവള്ളൂർ, പെടയങ്ങോട്-പഞ്ചാരമുക്ക്, ഇരിക്കൂർ-പട്ടുവം വാണീ വിലാസം സ്കൂൾ റോഡുകൾ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.
മലപ്പട്ടം കൊവുന്തല ഉണക്കുകണ്ടം പാർക്കും മുനമ്പുകടവ് പാർക്കും വെള്ളത്തിൽ മുങ്ങി. കൊവുന്തല പാർക്ക് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇരിക്കൂർ, പെടയങ്ങോട്, കുട്ടാവ്, മലപ്പട്ടം പരിപ്പൻകടവ്, അടിച്ചേരി, കൊവുന്തല പുഴകൾ കരകവിഞ്ഞു.
വീടിനു മുകളിൽതെങ്ങ് വീണു
ചപ്പാരപ്പടവ് പഞ്ചായത്തിലെ കുട്ടിക്കരി ഉരുളിച്ചാലിൽ മാണിയുടെ ഓടിട്ട
വീടിനു മുകളിൽ തെങ്ങ് വീണു. തകർന്ന ഓടുകൾ മച്ചിൽ തങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. എരുവാട്ടി, മേരിഗിരി പ്രദേശങ്ങളിൽ റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായി.
3 ഇടങ്ങളിൽ വൈദ്യുതലൈൻ പൊട്ടിവീണു. എരുവാട്ടിയിലെ പാലാത്തടം തങ്കപ്പന്റെ വിറകുപുര മരം വീണ് തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]