
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ഇന്ന് അവധി
തിരുവല്ല∙ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന തിരുവല്ല താലൂക്കിലെ നിരണം സെന്റ് മേരീസ് എൽപിജിഎസ്, മുകളടി ഗവ.യുപിഎസ്, അമിച്ചകരി എംടി എൽപിഎസ്, നെടുമ്പ്രം സിഎംഎസ് എൽപിഎസ്, കോച്ചാരിമുക്കം ഇഎ എൽപിഎസ്, പെരിങ്ങര എസ്എൻഡിപി എച്ച്എസ്, നിരണം കോട്ടയിൽ എംഡി എൽപിഎസ്, ചാത്തങ്കരി ഗവ.എൽപിഎസ്, ചാത്തങ്കരി ഗവ.ന്യൂ എൽപിഎസ്, നിരണം മാർ ബസേലിയോസ് എംഡി എൽപിഎസ് എന്നീ സ്കൂളുകൾക്ക് ഇന്ന് അവധി
സ്പോട്ട് അഡ്മിഷൻ
വെണ്ണിക്കുളം∙ എംവിജിഎം സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, ഓട്ടമൊബീൽ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് റഗുലർ സ്പോട്ട് അഡ്മിഷൻ നടക്കും. റഗുലർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട
വിദ്യാർഥികൾക്ക് രാവിലെ 9 മുതൽ 10.30 വരെ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 0469 2650228. www.polyadmission.org.
അധ്യാപക ഒഴിവ്
അടൂർ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കെമിസ്ട്രി, ഫിസിക്സ് അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് താൽക്കാലിക ഒഴിവ്.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ 10ന് കോളജ് ഓഫിസിൽ ഹാജരാകണം. www.cea.ac.in, 04734 231995.
വനിതാ ഐടിഐ
മെഴുവേലി∙ സർക്കാർ വനിതാ ഐടിഐയിൽ എൻസിവിടി സ്കീം പ്രകാരം ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി ട്രേഡുകളിൽ സീറ്റ് ഒഴിവുണ്ട്.
ഓഗസ്റ്റ് 2 വരെ അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് സഹിതം പ്രവേശനം നേടണം.
പ്രായപരിധിയില്ല. 0468 2259952.
വോട്ടർ പട്ടിക; യോഗം ഇന്ന്
പന്തളം ∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നഗരസഭയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള സർവകക്ഷിയോഗം ഇന്ന് 2ന് നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും വാർഡ്/പോളിങ് സ്റ്റേഷൻ മാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകൾ sec.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്വന്തമായോ അക്ഷയ സെന്റർ വഴിയോ ഓഗസ്റ്റ് 7 വരെ സമർപ്പിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]