
നീലേശ്വരം ∙ പടന്നക്കാട് എസ്എൻടിടിഐയിലെ ടീച്ചർ എജ്യുക്കേറ്റർ കാഞ്ഞങ്ങാട് കാരാട്ടുവയലിലെ സിന്ധു ഹരീഷിനു കഴിഞ്ഞ ഒരുവർഷക്കാലം പരീക്ഷണങ്ങളുടേതു കൂടിയായിരുന്നു. കഴിഞ്ഞ ദിവസം വീരമലക്കുന്നിലെ മണ്ണിടിഞ്ഞപ്പോൾ സിന്ധുവിന്റെ കാറിനെ കുത്തിയൊലിച്ചുവന്ന മണ്ണ് തള്ളിക്കൊണ്ടുപോയത് 4 മീറ്ററോളമാണ്.
മനഃസാന്നിധ്യം കൈവിടാതെ കാർ പരമാവധി ഒതുക്കിയിടാൻ സിന്ധുവിനു പറ്റിയതിനാൽ അന്നു വലിയ ദുരന്തം ഒഴിവായി. ഒരു വർഷത്തിനിടെ സിന്ധു അതിജീവിച്ച മൂന്നാമത്തെ വലിയ ദുരന്തമായിരുന്നു വീരമലക്കുന്നിലേത്.
ഇക്കഴിഞ്ഞ ഏപ്രിൽ 21ന് പഹൽഗാം ഭീകരാക്രമണത്തിനു തലേദിവസംവരെ സിന്ധു ഉൾപ്പെടുന്ന വിനോദയാത്രാ സംഘം പഹൽഗാമിൽ ഉണ്ടായിരുന്നു. ഭർത്താവ് കാഞ്ഞങ്ങാട് സപ്ന എന്റർപ്രൈസസ് ഉടമ വി.വി.ഹരീഷും മകൾ മീനാക്ഷിയും അന്ന് കൂടെയുണ്ടായിരുന്നു.
പഹൽഗാമിലെ മനോഹരമായ താഴ്വാരങ്ങളുടെ ഓർമകളുമായി നാട്ടിൽ വിമാനമിറങ്ങിയപ്പോൾ സംഘം കേട്ടത് ഭീകരാക്രമണ വാർത്തയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 28ന് അർധരാത്രി നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ ഉണ്ടായ വെടിക്കെട്ടപകടത്തിൽനിന്ന് സിന്ധുവും കുടുംബവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
6 പേർ മരിച്ച വെടിക്കെട്ടപകടം നടന്ന ഷെഡിനോട് ചേർന്നു നിന്നിരുന്ന സിന്ധു മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം നടക്കുന്നതിനിടെയാണ് ഭർത്താവ് ഹരീഷിന് ഫോൺ വന്നതിനാൽ അവിടെനിന്നു മാറിയത്.
തിരിച്ച് ഷെഡിനടുത്തേക്കു തന്നെ പോവാൻ ശ്രമിച്ചെങ്കിലും തിരക്കു കാരണം പറ്റിയില്ല. ഷെഡിനടുത്തേക്ക് പോയിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു എന്ന് നെടുവീർപ്പോടെ സിന്ധു പറഞ്ഞു.
ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടൊപ്പം ഭീതിയുടെ നിഴലിലുള്ള ഓർമകളും മുറിഞ്ഞുപോകുന്ന സിന്ധുവിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.വീരമലക്കുന്നിൽ കാറിൽ ഒറ്റപ്പെട്ടുപോയ സിന്ധുവിനെ രക്ഷപ്പെടുത്തിയ തൊട്ടടുത്ത ഹോട്ടൽ ജീവനക്കാരായ രൂപേഷ്, അരവിന്ദ് എന്നിവരെ ഇന്നലെ സിന്ധുവും ഭർത്താവ് ഹരീഷും നേരിൽകണ്ടു നന്ദി പറഞ്ഞ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]