
ഇട്ടിയപ്പാറ ∙ ഹരിത കർമസേന കടകളിൽ നിന്ന് സംഭരിക്കുന്ന മാലിന്യം പൊതുസ്ഥലത്ത് തള്ളി സംസ്കരണം. കാക്കകൾ മാലിന്യം വലിച്ചെടുത്ത് സമീപ വീടുകളിലെ കിണറുകളിൽ തള്ളുന്നു.
ഇട്ടിയപ്പാറ സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾക്കു സമീപത്തെ കാഴ്ചയാണിത്. ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഹരിത കർമസേന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശേഖരിക്കുന്നുണ്ട്.
ഇതിനു നിശ്ചിത ഫീസും ഈടാക്കുന്നു. ഈ മാലിന്യമാണ് പൊതുസ്ഥലത്തു തള്ളുന്നത്.
പഞ്ചായത്തിന്റെ എംസിഎഫിനു സമീപം തുമ്പൂർമൂഴി മാതൃക ജൈവവളം ഉൽപാദന യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലിട്ടു വളമാക്കാനാകുന്ന പഴകിയതും ചീഞ്ഞതുമായ പച്ചക്കറികൾ അടക്കമാണ് തോടിനു സമീപം തള്ളിയിരിക്കുന്നത്.
മലപോലെ മാലിന്യം നിറയുകയാണ്.
മഴയിൽ ഇതൊഴുകി കൈത്തോട്ടിലെത്തും. പിന്നീട് വലിയതോട്ടിലേക്കും പമ്പാനദിയിലേക്കും ഒഴുകും. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മലിനവസ്തുക്കൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി പൊതുസ്ഥലത്തു കൂട്ടിയിട്ടിട്ടുണ്ട്.
തുമ്പൂർമൂഴി മാതൃക യൂണിറ്റിനു പിന്നിലാണിത്. മഴയും വെയിലുമേറ്റു കിടക്കുകയാണവ.
പടുത മുകളിലിട്ടിട്ടുണ്ട്. ഇതുകൊണ്ട് പ്രയോജനമില്ല.
വെള്ളം പിടിച്ചു കിടക്കുകയാണിത്. മാലിന്യ മുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി പഴവങ്ങാടി ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ പ്രഖ്യാപനത്തിന്റെ പിറ്റേന്നു മുതൽ പൊതുസ്ഥലത്തു മാലിന്യം നിറയുന്നു. ഇട്ടിയപ്പാറ ടൗണിന്റെ എല്ലാ ഭാഗത്തും ഇതേ കാഴ്ച പ്രകടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]