
ധർണ ഇന്ന്;
കണ്ണൂർ∙ ഓഫിസുകളുടെയും പമ്പ് ഹൗസുകളുടെയും ക്വാർട്ടേഴ്സുകളുടെയും ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി ഇന്ന് 10നു താണയിലെ ജല അതോറിറ്റി ഡിവിഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തും.
സ്പോട് അഡ്മിഷൻ
മാഹി ∙ കമ്യൂണിറ്റി കോളജിൽ ബിരുദം മൂന്നാം ഘട്ട സ്പോട് അഡ്മിഷൻ ഇന്ന് മുതൽ 31വരെ നടക്കും.
ബി.കോം (കോ ഓപ്പറേഷൻ ആൻഡ് ഫിനാൻസ്), ബി.വോക് ഓഫിസ് അഡ്മിനിസ്ട്രേഷൻ, ബി.വോക് ജേണലിസം, ഫാഷൻ ടെക്നോളജി എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. നേരത്തേ അപേക്ഷിക്കാത്തതും സേ പരീക്ഷ പാസായ മാഹിക്ക് പുറത്തുള്ള വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. വിവരങ്ങൾക്ക് മാഹി സെമിത്തേരി റോഡിൽ എസ്പി ഓഫിസിനു സമീപം പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം ഓഫിസുമായി ബന്ധപ്പെടാം.
ഫോൺ: 7034915883, 8943134739, 9526479496. പ്രവേശന ലിങ്ക്: puccmaheadm.samarth.edu.in
റേഷൻ വിതരണം
മാഹി ∙ പുതുച്ചേരി സർക്കാർ പ്രതിമാസ സൗജന്യ റേഷനരി ചുവപ്പ് കാർഡിന് 20 കിലോഗ്രാം, മഞ്ഞക്കാർഡിന് 10 കിലോഗ്രാം വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾ ഒഴികെ) വിവിധ കേന്ദ്രങ്ങളിൽ 31 വരെ വിതരണം ചെയ്യും.
വിവരങ്ങൾ 7306899601, 9495617583 എന്നീ നമ്പറുകളിൽ ലഭിക്കും എന്ന് സിവിൽ സപ്ലൈസ് ഓഫിസർ അറിയിച്ചു.
അനുമോദിക്കുന്നു
പാട്യം ∙ മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂൾ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ വിദ്യാർഥികളെ അനുമോദിക്കുന്നു. യോഗ്യരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി ഓഗസ്റ്റ് 6ന് മുൻപായി സ്കൂളിൽ എത്തിക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]