
തിരുവങ്ങാട്: തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും കവർച്ച. പാന്റ്സും ഷർട്ടുമിട്ടെത്തിയ മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ തലശേരി പൊലീസ് അന്വേഷണം തുടങ്ങി. ഞായാറാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് തുറന്നു കിടക്കുന്ന ഭണ്ഡാരം കണ്ടത്.
ഒരു വർഷത്തിനിടെ രണ്ടാമത്തെ കവർച്ച. പാന്റസും ഷർട്ടും ധരിച്ചെത്തിയ കളളൻ.
പുറമെ കണ്ടാൽ സാധാരണക്കാരന്റെ വേഷം, മുഖം മറച്ചിട്ടുണ്ട്. രാത്രി 12 മണിയോടെ ഭണ്ഡാരം തുറന്നു, കവർച്ച നടത്തി മടങ്ങി.
രണ്ടുമാസം മുൻപ് ക്ഷേത്രം ഭരണസമിതി ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തിയിരുന്നു. അതിനാൽ കൂടുതൽ പണം ഉണ്ടായിരുന്നില്ല.
സമീപം ഭക്തർക്ക് പണമിടാൻ ക്ഷേത്രം ക്യൂ ആർ കോഡും. ചില്ലറയും നോട്ടുമായി ആറായിരം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം.
ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറുടെ പരാതിയിൽ കേസെടുത്ത തലശേരി പോലീസ് അന്വേഷണം തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]