
പാലോട്∙ തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിൽ ചിപ്പൻചിറ ഇരുമ്പ് പാലത്തിനു സമീപം മണ്ണിടിച്ചിൽ ഭീഷണിയും മരങ്ങൾ കടപുഴകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ചിപ്പൻചിറയ്ക്കും ഇരുമ്പ് പാലത്തിനും മധ്യേയുള്ള പ്രദേശത്തെ ഉയർന്ന പ്രദേശമാണ് ഈ അപകട സാധ്യത നിറഞ്ഞ മേഖല.
ഇവിടെ അടുത്തിടെ ഒന്നിലേറെ തവണ ചെറിയ മണ്ണിടിച്ചിലുണ്ടായി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
മാത്രമല്ല വലിയ കല്ലുകൾ റോഡിലേക്ക് പതിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ മഴയിലും മണ്ണിടിച്ചിൽ ഉണ്ടായി രാത്രി ഗതാഗത തടസ്സം ഉണ്ടായി.
കനത്ത മണ്ണിടിച്ചിൽ ഉണ്ടായാൽ റോഡിൽ ഗതാഗതം തടസ്സപ്പെടുമെന്നു സാധ്യത പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
മണ്ണിടിച്ചിൽ സാധ്യതയ്ക്കു പുറമേ സമീപത്തെ ഉയർന്ന പ്രദേശത്ത് വൻമരങ്ങൾ കടപുഴകാനുള്ള സാധ്യതയുമുണ്ട്. ചില മരങ്ങൾ മണ്ണൊലിപ്പു മൂലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്നു നാട്ടുകാർ പറയുന്നു.
ഈ പ്രദേശത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നത് അടുത്തിടെയാണു കെട്ടി ഉയർത്തിയത്. തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന ഏറെ ഗതാഗത പ്രാധാന്യം ഉള്ള റോഡാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]