
ന്യൂഡൽഹി∙ ഇന്ത്യയുടെ പരമാധികാരം ആക്രമിക്കപ്പെട്ടാൽ രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന്
ലോകത്തിനു കാണിച്ചുകൊടുത്തുവെന്നും അതിർത്തി കടന്നുള്ള സൈനിക ആക്രമണം രാജ്യത്തുടനീളം പുതിയൊരു ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി
. തമിഴ് ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി.
രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മദിനമായ ആദി തിരുവാതിരൈ ഉത്സവമായി ആഘോഷിക്കുന്നതാണ് ഈ പരിപാടി.
‘‘ഇന്ത്യയുടെ ശത്രുക്കൾക്കും ഭീകരർക്കും സുരക്ഷിത താവളമില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഹെലിപാഡിൽ നിന്ന് ഞാൻ 3-4 കിലോമീറ്റർ ദൂരം നടന്നപ്പോൾ കണ്ടത് ഒരു റോഡ് ഷോയാണ്, എല്ലാവരും ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിക്കുകയായിരുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോള-ഒന്നാമന്റെയും പേരുകൾ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായങ്ങളാണെന്ന് മോദി പറഞ്ഞു.
തമിഴ്നാട്ടിൽ അവർക്കായി വലിയ പ്രതിമകൾ നിർമിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]