
ന്യൂഡൽഹി ∙
ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനു പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ
. രാജിക്കാര്യം ധൻകറും പ്രധാനമന്ത്രി
തമ്മിലുള്ള കാര്യമാണെന്നും ഖർഗെ പറഞ്ഞു. ‘‘എനിക്ക് അതേപ്പറ്റി അറിയില്ല.
ജഗ്ദീപ് ധൻകർ എപ്പോഴും സർക്കാരിന്റെ പക്ഷത്തായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം പറയണം.’’ – ഖർഗെ പറഞ്ഞു.
കർഷകർക്ക് അനുകൂലമായി സംസാരിച്ചതിനു ധൻകർ രാജിവയ്ക്കാൻ നിർബന്ധിതനായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കർണാടക കോൺഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാനാവില്ലെന്നും പിന്നീട് സംസാരിക്കാമെന്നും ആയിരുന്നു ഖർഗെയുടെ മറുപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]