
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആശുപത്രി വിട്ടു. മൂന്ന് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മൂന്ന് ദിവസം അദ്ദേഹം വീട്ടില്‍ വിശ്രമിക്കും. തിങ്കളാഴ്ച പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഹൃദയമിടിപ്പിലെ വ്യതിയാനമാണ് തളര്‍ച്ചയ്ക്ക് കാരണം എന്നാണ് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. ഇതിനാവശ്യമായ ചികിത്സകൾ നൽകിയതായും ആശുപത്രി വ്യക്തമാക്കി.
ആശുപത്രിയിൽ ഇരുന്നും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗങ്ങളിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]