
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസിയാണോ നിങ്ങൾ? സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനുള്ള ആലോചനയിലാണോ? അതോ നിലവിലുള്ളത് വിപുലീകരിക്കാനാണോ? ഇതിനെല്ലാം നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎം) പദ്ധതി വഴിയൊരുക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) ഈ പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ഇതേക്കുറിച്ചറിയാൻ നോർക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സിഎംഡി) സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു.
ജൂലൈ 31 ന് എറണാകുളത്ത് പെരുമ്പാവൂരിലാണ് ശിൽപശാല. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ശിൽപശാല നടക്കുന്ന പെരുമ്പാവൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിനു സമീപത്തെ വൈഎംസിഎ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30ന് നേരിട്ടെത്താം.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന എന്‍ഡിപിആര്‍ഇഎം പദ്ധതിയെകുറിച്ച് ശിൽപശാലയില് വിശദമായി പ്രതിപാദിക്കും. സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മാർഗനിർദ്ദേശങ്ങളും ലഭിക്കും.
കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കാൻ അനുയോജ്യമായ ബിസിനസ് ആശയങ്ങളും അറിയാം. വിശദ വിവരങ്ങൾക്ക് 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാനാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]