ആമ്പല്ലൂർ ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട ലോറികൾ കൂട്ടിയുരസിയതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.
മാടക്കത്തറ സ്വദേശി കുളങ്ങരപ്പറമ്പിൽ വീട്ടിൽ സുരേഷിന്റെ മകൻ റിതുവിനാണ് (33) കുത്തേറ്റത്. തോളിൽ കുത്തേറ്റ റിതു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം കടന്നുകളഞ്ഞ മൂവാറ്റുപുഴ സ്വദേശി അജ്മലിനെ (35) ലോറി സഹിതം പൊലീസ് പൊങ്ങത്തുനിന്ന് പിടികൂടി.
രാവിലെ 9നു ആമ്പല്ലൂരിലായിരുന്നു സംഭവം. റിതുവിന്റെ ലോറിയിൽ അജ്മൽ ഓടിച്ച ലോറി ഉരസിയിരുന്നു.
ഇത് ചോദ്യം ചെയ്താണ് റിതു ഗതാഗതക്കുരുക്കിനിടെ സർവീസ് റോഡ് പിന്നിട്ടത്. ദേശീയപാതയിൽ പ്രവേശിച്ചതോടെ അജ്മൽ, തന്റെ ലോറി റിതുവിന്റെ ലോറിക്കു കുറുകെയിട്ടു.
തുടർന്ന് അജ്മൽ ഓടിവന്ന് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടെ അജ്മൽ കത്തികൊണ്ടും ആക്രമിച്ചു. നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ലോറിയുമായി കടന്നുകളഞ്ഞു.
സംഭവമറിഞ്ഞെത്തിയ പുതുക്കാട് പൊലീസ്, കൊരട്ടി പൊലീസിനെ വിവരമറിയിച്ചു. പൊങ്ങത്തുനിന്ന് കൊരട്ടി പൊലീസ് ലോറി പിടികൂടി.
അജ്മലിനെ പുതുക്കാട് പൊലീസിനു കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]