
കുറവിലങ്ങാട് ∙ കനത്ത മഴയും കാറ്റും തുടരുന്നു; കെഎസ്ഇബിക്ക് വൻ നഷ്ടം. വെള്ളിയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി സെക്ഷനുകളിൽ നൂറോളം വൈദ്യുതത്തൂണുകൾ ഒടിഞ്ഞു.കുറവിലങ്ങാട് സെക്ഷനു കീഴിൽ വെമ്പള്ളി, കടപ്പൂര്, വട്ടുകുളം, കൂടല്ലൂർ കവല, വയലാ, ഇലയ്ക്കാട് മേഖലകളിൽ 45 എൽടി വൈദ്യുതത്തൂണുകൾ ഒടിഞ്ഞു.
പത്തിലധികം 11 കെവി വൈദ്യുതത്തൂണുകളും ഒടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് നൂറിലേറെ സ്ഥലങ്ങളിൽ വൈദ്യുതക്കമ്പി പൊട്ടിവീണു.
രാപകൽ വ്യത്യാസമില്ലാതെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ട്.
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ 5 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിൽ 32 എൽടി വൈദ്യുതത്തൂണുകൾ കാറ്റിൽ ഒടിഞ്ഞു. 11 കെവി വൈദ്യുത ലൈൻ കടന്നു പോകുന്ന 6 വൈദ്യുതത്തൂണുകളും ഒടിഞ്ഞിട്ടുണ്ട്.
കെഎസ്ഇബി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും വിശ്രമമില്ലാത്ത ജോലിയാണ് ഇപ്പോൾ. ഗ്രാമീണ മേഖലയിൽ മിക്കയിടങ്ങളിലും വൈദ്യുത ലൈൻ കടന്നു പോകുന്നത് റബർ തോട്ടങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയുമാണ്.
കാറ്റ് വീശുമ്പോൾ മരക്കൊമ്പുകളും മറ്റും ലൈനിൽ വീഴുന്നു.2 സെക്ഷൻ ഓഫിസുകളിലും ആവശ്യത്തിനു ലൈൻമാൻമാരും കരാർ തൊഴിലാളികളും ഇല്ലാത്ത അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]