അധ്യാപക ഒഴിവ്
വിഴിഞ്ഞം ∙ കോട്ടുകാൽ ഗവ വിഎച്ച്എസ്എസ്: വിഎച്ച്എസ്ഇ വിഭാഗം. അഭിമുഖം 29ന് 11ന്.
9496300277. തിരുവനന്തപുരം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 5ന് മുൻപ് അപേക്ഷ അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ:0471-2327707.
മേട്രനെ നിയമിക്കുന്നു
കിളിമാനൂർ∙ പട്ടികജാതി വികസന വകുപ്പ് കിളിമാനൂർ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ2025–26 വർഷത്തേക്ക് മേട്രൻ കം റസിഡൻസ് ട്യൂട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
(ജോലി സമയം വൈകിട്ട് 4 മുതൽ പിറ്റേന്ന് രാവിലെ 8 മണി വരെ).ബിരുദവും ബിഎഡും ഉള്ള പട്ടികജാതി വിഭാഗത്തിലെ വനിത ഉദ്യോഗാർഥികൾക്കാണ് നിയമനം.പട്ടികജാതി വിഭാഗം വനിതകളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. അഭിമുഖം 31ന് രാവിലെ 10.30ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസിൽ.
85476 30019.
ഹോമിയോപ്പതിക് നഴ്സ്
തിരുവനന്തപുരം ∙ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്സിനെ നിയമിക്കുന്നു.
അഭിമുഖം ഓഗസ്റ്റ് 6 ന് 11ന് .ഫോൺ: 0471-2463746.
ഇലക്ട്രിക്കൽ എൻജിനീയർ
തിരുവനന്തപുരം ∙ ക്ലീൻ കേരള കമ്പനിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ എൻജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 5ന് മുൻപ് മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതയ്ക്കാട്, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
സിനിമ ഓപ്പറേറ്റർ പരീക്ഷ
തിരുവനന്തപുരം ∙ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 31, ഓഗസ്റ്റ് 1 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ 7.30 മുതൽ 10.30 വരെ നടത്തും.
ഹാൾടിക്കറ്റ് ലഭിക്കാത്തവർ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
വർക്കല∙ ചിങ്ങം ഒന്നിന് നഗരസഭയും വർക്കല കൃഷിഭവനും ചേർന്നു സംഘടിപ്പിക്കുന്ന കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കും. ജൈവകൃഷി അവലംബിക്കുന്ന വനിത കർഷക, വിദ്യാർഥി കർഷകൻ–കർഷക, എസ്സി/എസ്ടി വിഭാഗത്തിലെ കർഷകൻ–കർഷക, “പൂവനി” പുഷ്പക്കൃഷി മേഖലയിലെ കർഷകർ എന്നിവർ ഓഗസ്റ്റ് 5ന് അകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്നു വർക്കല നഗരസഭ കൃഷിഭവൻ ഓഫിസർ അറിയിച്ചു.
കല്ലമ്പലം∙കരവാരം പഞ്ചായത്ത് ചിങ്ങം ഒന്നിന് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരെ ആദരിക്കുന്നു. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 5ന് അകം കൃഷിഭവനിൽ അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം. കല്ലമ്പലം∙മണമ്പൂർ പഞ്ചായത്തിലെ കർഷക ദിനാചരണം ചിങ്ങം ഒന്നിന് നടക്കും. കർഷകരെ ആദരിക്കും. അപേക്ഷകൾ ഓഗസ്റ്റ് 7നകം മണമ്പൂർ പഞ്ചായത്ത്,കൃഷിഭവൻ എന്നിവിടങ്ങളിൽ നൽകേണ്ടതാണ്.
നഗരൂർ∙ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ നഗരൂർ കൃഷിഭവൻ, നഗരൂർ പഞ്ചായത്ത് മികച്ച കർഷകരെ ആദരിക്കുന്നു. ഇതിനായി വിവിധ വിഭാഗങ്ങളിലുള്ള കർഷകർ 31നു മുൻപ് കൃഷിഭവനിൽ അപേക്ഷ നൽകണം. കിളിമാനൂർ∙ ചിങ്ങം ഒന്നിനു മികച്ച കർഷകരെ ആദരിക്കുന്നു.
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കർഷകർ ഓഗസ്റ്റ് 8ന് മുൻപ് പഴയകന്നുമ്മേൽ കൃഷിഭവനിൽ അപേക്ഷ നൽകണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷകരുടെ മക്കളിൽ നിന്ന് 2024– 2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ 30ന് 5 വരെ അപേക്ഷ സ്വീകരിക്കും. 0471 2729175.
സീറ്റൊഴിവുണ്ട്
നെയ്യാറ്റിൻകര ∙ പരണിയം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കംപ്യൂട്ടർ സയൻസിൽ സീറ്റൊഴിവുണ്ട്.
ഫോൺ: 8075285099
ആര്യനാട് ഐടിഐ, സീറ്റുകൾ ഒഴിവ്
ആര്യനാട്∙ ഗവ.ഐടിഐയിൽ പട്ടിക വർഗ വിഭാഗത്തിന് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അടുത്ത മാസം 2 വരെ അപേക്ഷകൾ നൽകാം. അപേക്ഷ ഫീസ് 100 രൂപ.
ഫോൺ: 0472 2854466, 9847054692.
സീറ്റ് ഒഴിവ്
തിരുവനന്തപുരം∙ ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബിടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 28ന് 10ന് സ്പോട്ട് അഡ്മിഷൻ നടത്തും.
പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ് 29ന്
തിരുവനന്തപുരം ∙ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ 29ന് 11 ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും.
ഇന്ന് ഒപി പ്രവർത്തനം ഇല്ല
വെഞ്ഞാറമൂട്∙ ശ്രീഗോകുലം മെഡിക്കൽ കോളജ് സ്റ്റാഫ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഗോകുലം മെഡിക്കൽ കോളജിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അത്യാഹിതം വിഭാഗം പതിവ് പോലെ പ്രവർത്തിക്കുമെന്ന് വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ അറിയിച്ചു.
സൗജന്യ പരിശീലനം
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്റർ യുജിസി നെറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു.
2ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 7034332658
‘വാട്ടർ’ അദാലത്ത് ആറ്റിങ്ങലിൽ
ആറ്റിങ്ങൽ∙ വാട്ടർ സപ്ലൈ സബ് ഡിവിഷന് കീഴിൽ ചിറയിൻകീഴ് താലൂക്ക് പ്രദേശത്ത് വെള്ളക്കരം കുടിശിക വരുത്തിയത് കാരണം കണക്ഷൻ വിച്ഛേദിച്ചിട്ടുള്ളതും റവന്യു റിക്കവറി നടപടികൾ ആയിട്ടുള്ളതുമായ ഉപഭോക്താക്കൾക്കായി 12 ന് ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽവച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. താലൂക്ക് ഓഫിസും വാട്ടർ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തിനുള്ള അപേക്ഷകൾ 31 ന് മുൻപ് നേരിട്ടോ [email protected] എന്ന ഇമെയിലിലോ സമർപ്പിക്കണം
പൊതുയോഗം ഇന്ന്
ആറ്റിങ്ങൽ∙ ആലംകോട് മേവർക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പൊതുയോഗം ഇന്ന് 5.30 ന് നടക്കും.
എച്ച്ഐവി അവബോധം; മാരത്തൺ മത്സരം
തിരുവനന്തപുരം ∙ എച്ച്ഐവി രോഗത്തെ കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് അടുത്ത മാസം 5 ന് മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു.
31ന് മുൻപ് [email protected] എന്ന മെയിലിൽ റജിസ്റ്റർ ചെയ്യണം.
വാഹന ലേലം
തിരുവനന്തപുരം ∙ എക്സൈസ് ഡിവിഷനു കീഴിൽ വിവിധ അബ്കാരി, ലഹരിക്കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യുന്നു.
കോട്ടയ്ക്കകം എക്സൈസ് ഡിവിഷൻ ഓഫിസിൽ 11 ന് രാവിലെ 9.30 മുതലാണ് ലേലം. സ്കൂട്ടർ, ബൈക്ക്, കാർ, ഓട്ടോറിക്ഷ, ലോറി ഉൾപ്പെടെ 87 വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]