അധ്യാപക ഒഴിവ്
മല്ലശേരി ∙ ഗവ. വെൽഫെയർ എൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം നാളെ 11ന്. ടിടിസി, കെടെറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
യോഗാ ഇൻസ്ട്രക്ടർ
കോന്നി ∙ പഞ്ചായത്തിൽ വനിതകൾക്കു യോഗാ പരിശീലനത്തിനായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ബിഎൻവൈഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കും യോഗാ അസോസിയേഷന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരമുള്ളവർക്കും അപേക്ഷിക്കാം. അഭിമുഖം ഓഗസ്റ്റ് 7ന് 11ന്.
6238796232.
പോളി െടക്നിക് സീറ്റ് ഒഴിവ്
വെച്ചൂച്ചിറ ∙ ഗവ. പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 31ന് പ്രവേശനം നടക്കും.
റജിസ്ട്രേഷൻ രാവിലെ 9– 11.30 വരെ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പ്രവേശനത്തിൽ പങ്കെടുക്കാം.
റാങ്ക് പട്ടികയിലെ അഭാവത്തിൽ പുതുതായും അപേക്ഷിക്കാം. ലഭ്യമായ ഒഴിവുകൾ വെബ്സൈറ്റിലെ വേക്കൻസി പൊസിഷൻ ലിങ്ക് വഴി അറിയാം. അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകർത്താവിനൊപ്പം പ്രവേശനത്തിന് എത്തണം.
www.polyadmission.org.
അപേക്ഷ ക്ഷണിച്ചു
തുമ്പമൺ ∙ ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരെ ആദരിക്കാനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ കർഷകൻ, വനിതാ കർഷക, വിദ്യാർഥി കർഷകർ, എസ്സി/എസ്ടി, നെൽക്കർഷകൻ, ക്ഷീര, കർഷകത്തൊഴിലാളി, മുതിർന്ന കർഷകൻ, ഭിന്നശേഷി കർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുക.
അവസാന തീയതി 31ന് വൈകിട്ട് 5. കുളനട
∙ കർഷകദിനാചരണത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മുതിർന്ന കർഷകൻ/കർഷക, ജൈവകൃഷി, വനിത, വിദ്യാർഥി കർഷകൻ/കർഷക, എസ്സി/എസ്ടി, നെൽക്കർഷകർ, കേര, ക്ഷീര, സമ്മിശ്ര കർഷകർ, യുവ കർഷകൻ, കർഷകത്തൊഴിലാളി എന്നീ വിഭാഗങ്ങളിലാണ് മികച്ചവരെ ആദരിക്കുക.
അവസാന തീയതി ഓഗസ്റ്റ് 2. കൊടുമൺ ∙ കൃഷിഭവനിൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 2ന് മുൻപ് കൃഷി ഭവനിൽ അപേക്ഷ നൽകണം.
അപേക്ഷ ക്ഷണിച്ചു
പുറമറ്റം ∙ കർഷകദിനത്തോടനുബന്ധിച്ചു മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഓഗസ്റ്റ് 2നു വൈകിട്ട് 5നു കൃഷിഭവനിൽ സമർപ്പിക്കണം. മികച്ച ജൈവ കർഷകൻ/കർഷക, വനിത കർഷക, വിദ്യാർഥി കർഷകൻ/കർഷക, മുതിർന്ന കർഷകൻ/കർഷക, പട്ടികജാതി/പട്ടികവർഗ വിഭാഗ കർഷകർ, ക്ഷീര കർഷകൻ/കർഷക, സമ്മിശ്ര കർഷകൻ/കർഷക, പച്ചക്കറി കർഷകൻ/കർഷക, യുവ കർഷകൻ/കർഷക എന്നിവർക്ക് അപേക്ഷിക്കാം.
ഫോൺ: 9744178168.
അപേക്ഷ ക്ഷണിച്ചു
തിരുവല്ല ∙ നഗരസഭയിൽ കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 29 ന് 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും.
യോഗ്യത: വുമൻ സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്ങിൽ പരിചയം. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 10ന് എത്തണം.
അപേക്ഷ ക്ഷണിച്ചു
കോന്നി ∙ പഞ്ചായത്ത് നടത്തുന്ന യോഗാ പരിശീലനത്തിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള വനിതകൾ ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും അപേക്ഷയും ഫ്രണ്ട് ഓഫിസിലോ കുടുംബശ്രീ ഓഫിസിലോ ഓഗസ്റ്റ് രണ്ടിനു മുൻപ് നൽകണം. 9447907971.
നിക്ഷേപകരുടെ യോഗം
വെച്ചൂച്ചിറ ∙ വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്കിൽ നിന്നു പണം തിരികെ ലഭിക്കാനുള്ള നിക്ഷേപകരുടെ യോഗം നാളെ വൈകിട്ട് 4.30ന് അമ്പാട്ട് ഭവനത്തിൽ ചേരും.
മുൻപ് കൂടിയ യോഗങ്ങളിൽ പങ്കെടുത്ത എല്ലാവരും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അറിയിച്ചു.
രുദ്രജപം ഇന്ന്
കോന്നി∙സത്യസായി സേവ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9നു സമിതി ഓഫിസിൽ രുദ്രജപം നടത്തും. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് 100ൽപരം അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈദ്യുതിമുടക്കം
കോന്നി ∙ വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞതിനെ തുടർന്ന് കോന്നി താഴം മേഖലയിൽ വ്യാപകമായി വൈദ്യുതി മുടക്കമുണ്ടായി.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കാറ്റടിച്ച് മരങ്ങൾ ഒടിഞ്ഞത്. അപ്പോൾ മുടങ്ങിയ വൈദ്യുതി രാത്രിയിലും പയ്യനാമൺ മേഖലയിലടക്കം പുനഃസ്ഥാപിക്കാനായില്ല.
കോന്നി ടൗണിൽ ഉൾപ്പെടെ ഇന്നലെ പകലും ഇടവിട്ട വൈദ്യുതി മുടക്കമുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]