തെന്മല∙കനത്ത മഴയെത്തുടർന്നു കല്ലട പരപ്പാർ അണക്കെട്ടിൽ 2 സ്പിൽവേ ഷട്ടറുകൾ 25 സെന്റീമീറ്റർ വരെ ഉയർത്തി കല്ലടയാറ്റിലേക്കു വെള്ളം ഒഴുക്കിവിട്ടു.
ഇന്നലെ രാവിലെ 11നു മുന്നറിയിപ്പ് സൈറൺ മുഴക്കിയ ശേഷം 3 ഷട്ടറുകളിൽ ഒന്നും രണ്ടും 5 സെന്റീമീറ്റർ വീതം തുറന്നാണു വെള്ളം ഒഴുക്കിയത്. മൂന്നാം ഷട്ടർ തുറന്നില്ല.
ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെ തുടർന്നതോടെ പല ഘട്ടങ്ങളിലായി 25 സെന്റീമീറ്റർ വരെയാക്കി ഉയർത്തുകയായിരുന്നു. കെഐപി അധികൃതരുടെ ആവശ്യത്തെ തുടർന്നു കഴിഞ്ഞദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് അണക്കെട്ടുകൾ തുറക്കാനുള്ള തീരുമാനമെടുത്തത്.
ജലനിരപ്പ് പരമാവധി 70 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു തീരുമാനം. കഴിഞ്ഞദിവസം ജലനിരപ്പ് 108.51 മീറ്റർ ആയിരുന്നു.
സാഹചര്യം കണക്കിലെടുത്തു കല്ലടയാറിന്റെ തീരപ്രദേശവാസികൾക്കു ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു കെഐപി അധികൃതർ അറിയിച്ചു.
115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഷട്ടറുകൾ തുറന്നപ്പോൾ ജലനിരപ്പ് 109.08 മീറ്റർ ആയിരുന്നു.വെള്ളം ഒഴുക്കിയിട്ടും ഇന്നലെ വൈകിട്ട് 4ന് അണക്കെട്ടിലെ ജലനിരപ്പ് 109.19 മീറ്ററായി ഉയർന്നു. സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നതിനൊപ്പം കെഎസ്ഇബി 15 മെഗാവാട്ട് ശേഷിയുള്ള പവർ ഹൗസിലേക്കു വൈദ്യുതോൽപാദനത്തിനു വെള്ളം ഒഴുക്കുന്നുണ്ട്.
പവർ ഹൗസിൽ പൂർണതോതിലാണു വൈദ്യുതോൽപാദനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]