
ഇടുക്കി: ഉടുമ്പൻചോല കല്ലുപാലത്തുള്ള ഒരു സ്വകാര്യ ഏലം എസ്റ്റേറ്റിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേവാരം സ്വദേശിനിയായ 60 വയസ്സുകാരി ലീലാവതിയാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ദിവസവും ജോലിക്കായി കേരളത്തിലേക്ക് വന്നുപോയിരുന്ന തൊഴിലാളി സംഘത്തിലെ ഒരംഗമായിരുന്നു ലീലാവതി.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി തൊഴിലാളി സംഘത്തിന് നേരെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും മരം ലീലാവതിയുടെ ദേഹത്ത് പതിച്ചു.
ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]