അടിമാലി ∙ ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ വിലക്കിന് എതിരെ എൻഎച്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 31ന് ദേവികുളം താലൂക്കിൽ ഹർത്താലും ആറാംമൈൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തു നിന്ന് നേര്യമംഗലം റേഞ്ച് ഓഫിസിലേക്ക് ലോങ് മാർച്ചും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആറാംമൈലിൽ നിന്ന് 10.30ന് തുടങ്ങുന്ന മാർച്ച് 12.30ന് നേര്യമംഗലത്ത് എത്തിച്ചേരും. തുടർന്ന് റേഞ്ച് ഓഫിസിനു മുൻപിൽ ധർണ നടക്കും.
വനം വകുപ്പ്– ഉദ്യോഗസ്ഥ ഗൂഢാലോചന
വനംവകുപ്പും പരിസ്ഥിതി–ഉദ്യോഗസ്ഥ ലോബികളും നടത്തിയ ഗൂഢാലോചനയാണ് ദേശീയ പാത 85 ലെ നേര്യമംഗലം വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിൽ നിർമാണം തടസ്സപ്പെടുന്നതിന് കാരണമായിരിക്കുന്നത്.
റവന്യു രേഖകൾ അനുസരിച്ച് പാതയുടെ മധ്യത്തിൽ നിന്ന് ഇരു വശത്തേക്കും 50 അടി വീതമുള്ള ഭൂമി പൊതുമരാമത്തു വകുപ്പിന് അവകാശപ്പെട്ടതാണ്.
ഇതു സംബന്ധിച്ചുള്ള ഹൈക്കോടതി വിധി നിലനിൽക്കെ കേരള സർക്കാരിനും ചീഫ് സെക്രട്ടറിക്കും വേണ്ടി ഹാജരായ അഡിഷനൽ ചീഫ് സെക്രട്ടറി ഈ ഭാഗം വനമാണെന്നു നൽകിയ റിപ്പോർട്ടാണ് റോഡ് നിർമാണം തടസ്സപ്പെടാൻ കാരണമായത്. വനം വകുപ്പിന്റെയും ഉദ്യോഗസ്ഥ ലോബികളുടെയും ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്.
സർക്കാർ ഇടപെട്ട് യഥാർഥ രേഖകൾ കോടതിയിൽ ഹാജരാക്കി പാതയുടെ നിർമാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത കോഓർഡിനേഷൻ കമ്മിറ്റി ജന. കൺവീനർ റസാഖ് ചൂരവേലി, കെ.
കൃഷ്ണ മൂർത്തി, നവാസ് ഹൈടെക്, കെ.കെ രാജൻ, രാജീവ് പ്ലാമൂട്ടിൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]