
കടയ്ക്കൽ∙ അരിപ്പ ട്രൈബൽ എൽപിഎസ് കെട്ടിടത്തിന്റെ നിർമാണം വൈകുന്നു. വനം സംരക്ഷണ സമിതിയുടെ കെട്ടിടത്തിൽ ഇറക്കിയ ഷെഡിലാണ് താൽക്കാലികമായി നിലവിൽ സ്കൂളിന്റെ പ്രവർത്തനം.
അരിപ്പ. വഞ്ചിയോട്, കൊച്ചരിപ്പ മേഖലയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
എൽകെജി മുതൽ നാലാം ക്ലാസ് വരെ 41 വിദ്യാർഥികൾ ഉണ്ട്. നിലവിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടം സ്കൂൾ തുറന്നപ്പോഴാണ് പൊളിച്ചത്.
വിദ്യാർഥികളെ ഇരുത്തി പഠിപ്പിക്കാൻ മറ്റ് മാർഗം ഇല്ലാത്തതിനാൽ ആണ് സ്കൂളിനടുത്ത് വനം സംരക്ഷണ സമിതി ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റിയത്.
ചായ്ച്ച് ഇറക്കിയ സ്ഥലത്ത് ക്ലാസുകളും അടുക്കളയും ഉൾപ്പെടെ സൗകര്യം ഒരുക്കിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. താൽക്കാലികമായി ലഭിച്ച ഫിറ്റ്നസിന്റെ ബലത്തിലാണ് സ്കൂൾ നടത്തുന്നതെന്നാണ് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ പറയുന്നത്.
പഴയ കെട്ടിടം പൊളിച്ച് തറ നിരപ്പാക്കി ഇട്ടിരിക്കുകയാണ്. കിഫ്ബി പദ്ധതി വഴി ഒരു കോടിയലധികം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
നേരത്തെ കുറച്ച് വിദ്യാർഥികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ കുട്ടികൾ വർധിച്ചു.
സ്കൂൾ പ്രഥമാധ്യാപികയും സ്കൂൾ സംരക്ഷണ സമിതിയുടെയും കാര്യക്ഷമമായ പ്രവർത്തനം മൂലം സ്കൂളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന ഉണ്ടായെങ്കിലും കെട്ടിടം നിർമാണം വൈകിയാൽ സ്കൂളിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകുന്ന അവസ്ഥയിലാണ്. വേനൽ അവധിക്ക് സ്കൂൾ അടച്ചപ്പോൾ കെട്ടിടം നിർമാണം തുടങ്ങാതെ സ്കൂൾ തുറന്നപ്പോൾ പഴയ കെട്ടിടം പൊളിച്ച് കെട്ടിടം നിർമിക്കാനുള്ള ശ്രമം കൊണ്ടാണ് താൽക്കാലികമായി ഒരുക്കിയ ഷെഡിൽ സ്കൂൾ പ്രവർത്തിക്കേണ്ടി വരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]