
റിയാദ്: പലസ്തീൻ വിഷയത്തിൽ നിർണായക തീരുമാനവുമായി ഫ്രാൻസ്. സ്വതന്ത്ര പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.
തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരാറിനെയും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്ര സ്ഥാപിക്കുന്നതിനെയും സ്ഥിരീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സൗദി അറേബ്യ പ്രശംസിച്ചു.
അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നടപടികൾ രാജ്യങ്ങൾ തുടർന്നും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പലസ്തീനെ ഇതുവരെ അംഗീകരിക്കാത്ത ശേഷിക്കുന്ന രാജ്യങ്ങളോടും സമാധാനത്തിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്നതിനായി സമാനമായ അനുകൂല നടപടികളും ഗൗരവമായ നിലപാടുകളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]