
കൊല്ലം ∙ തിരുമുല്ലവാരത്ത് ബലിതർപ്പണത്തിനു സൗകര്യം ഒരുക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതര വീഴ്ച വരുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാവിഷ്ണു ക്ഷേത്ര വളപ്പിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ ഭക്തജനങ്ങളും നാട്ടുകാരും ചേർന്നു ഇന്നലെ മണിക്കൂറുകളോളം പ്രതിഷേധിച്ചു.
അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫിസിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 9 മണിയോടെയാണ് ഭക്തർ ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറും സ്ഥലത്ത് എത്തണമെന്ന ആവശ്യമുയർന്നു.
രസീത് കൗണ്ടർ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന ഒരു വിഭാഗം പ്രതിഷേധക്കാർ നിലപാട് എടുത്തു. തുടർന്നു പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
28നു ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും.
കർക്കടക വാവ് ബലിതർപ്പണത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് തങ്ങളുടെ അഭിപ്രായം തേടുകയും ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, സെക്രട്ടറി എസ്.സനിൽ എന്നിവർ പറഞ്ഞു. ബലിതർപ്പണവുമായി ബന്ധപ്പെട്ട് കലക്ടറും എഡിഎമ്മും വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു.
∙പിതൃതർപ്പണത്തിന് എത്തിയ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാതിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ദേവസ്വം ബോർഡിന്റെ ആനന്ദവല്ലീശ്വരം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫിസിലേക്കു മാർച്ച് നടത്തി.
ആർഎസ്എസ് ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യൻ വി.മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.ടി.ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി പുത്തൂർ തുളസി, സംസ്ഥാന സമിതി അംഗം കുര ഗോപാലകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി വി.രവികുമാർ, വൈസ് പ്രസിഡന്റ് ഹരിഹര അയ്യർ, രാജു മുണ്ടയ്ക്കൽ, ഓലയിൽ ഗോപൻ, സെന്തിൽ, രാജി ശക്തികുളങ്ങര എന്നിവർ പ്രസംഗിച്ചു.
∙ കൂപ്പൺ നൽകിയ ശേഷം ബലിതർപ്പണത്തിനുളള പൂജാ ദ്രവ്യങ്ങൾ നൽകാതെ മണിക്കൂറോളം ക്യൂ നിർത്തിയും വേണ്ട രീതിയിൽ കർമം നടത്താനുളള സാഹചര്യം ഒരുക്കാതെയും ആചാര അനുഷ്ഠാനത്തിന് വീഴ്ച വരുത്തിയ ദേവസ്വം ബോർഡിന്റെ നിലപാട് പ്രതിഷേധാർഹമാണന്ന് കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.
വിശ്വജിത്ത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]