
പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ഒഴിവുകൾ. ദിവസ വേതാനാടിസ്ഥാനത്തിലാണ് നിയമനം.
താത്ക്കാലിക ജീവനക്കാരുടെ 1,800 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 18നും 65നും ഇടയിൽ പ്രായമുള്ള ഹിന്ദുക്കളായ പുരുഷൻമാര്ക്കാണ് അപേക്ഷിക്കാൻ യോഗ്യത.
ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. പ്രതിദിനം 650 രൂപയായിരിക്കും ശമ്പളം.
www.travancoredewaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വേണം അപേക്ഷ തയ്യാറാക്കാൻ. ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695 005 എന്ന വിലാസത്തിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ ഐഡിയിലോ അയക്കാം.
അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ഹാജരാക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]