
ചിറ്റടിയിൽ മരം വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മംഗലംഡാം∙ മംഗലംഡാം മുടപ്പല്ലൂർ റോഡ് ചിറ്റടി പെട്രോൾ പമ്പിന് സമീപം മരം കടപുഴകിവീണു. വൈദ്യുതലൈനിന്റെ മുകളിലൂടെയാണ് മരം വീണത്.
മൂന്ന് വൈദ്യുതി തൂണുകളും മറിഞ്ഞുവീണു. ഈ സമയം റോഡിൽ വാഹനങ്ങളുണ്ടായിരുന്നു.
പച്ചക്കറിയുമായി വന്ന വാഹനത്തിൽ ലൈൻ കമ്പി ചുറ്റി. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച വൈകിട്ട ആറോടെയാണ് സംഭവം.
ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
വൈദ്യുതി ബന്ധവും തകരാറിലായി. വടക്കഞ്ചേരിയിൽ നിന്നു ഫയർ ഫോഴ്സും മംഗലംഡാം പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വൈദ്യുതി വിതരണം നിലച്ചു
ആലത്തൂർ∙ വൈദ്യുത ലൈനുകൾ പൊട്ടിവീണും വൈദ്യുത പോസ്റ്റുകൾ തകർന്നും സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായും നിലച്ചു.
ആറാപ്പുഴ, വെങ്ങന്നൂർ, മുനീശ്വരൻ നഗർ, തൃപ്പാളൂർ, മലമലമുക്ക്, ചുള്ളിമട, വാനൂർ മേഖലകളിൽ എച്ച്ടി, എൽടി ലൈനുകളിലേക്കു മരങ്ങൾ വീണ് കമ്പികൾ പൊട്ടിയിട്ടുണ്ട്. തോട്ടുപാലം, കൊട്ടക്കര, മരുതക്കോട്, തൃപ്പാളൂർ പ്രദേശങ്ങളിൽ മരം വീണ് 7 വൈദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്.
മഴയിൽ വീടിന്റെ മതിൽ തകർന്നു
ആലത്തൂർ∙ ദേശീയപാത ആലത്തൂർ ഇരട്ടക്കുളത്തിനടുത്തുള്ള വീടിന്റെ കരിങ്കൽക്കെട്ടുള്ള വലിയ മതിൽ തകർന്നു.
നെല്ലിയാംകുന്നം ശങ്കരനാരായണന്റെ വീടിന്റെ മുൻഭാഗത്തുള്ള മതിലാണ് മഴയിൽ തകർന്നത്. ദേശീയപാതയുടെ സമീപത്തുള്ള മതിൽ ഇടിഞ്ഞു വീഴുന്നത് മൂന്നാം തവണയാണ്.
2018ൽ ആണ് ആദ്യം വീടിന് ഭീഷണി ഉയർത്തി മതിൽ തകർന്നത്.
വീടിന് അപകടഭീഷണി ഉള്ളതിനാൽ കുടുംബത്തോടെ മാറി താമസിക്കാൻ റവന്യു അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാത വികസനത്തോടനുബന്ധിച്ച് മണ്ണെടുക്കുന്നത് വീടിനു ഭീഷണിയായി. അരിക് സംരക്ഷണത്തിനായി കോൺക്രീറ്റ് നിർമിച്ചെങ്കിലും പേമാരിയിൽ അതും തകർന്നു വീണു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]