
തൃശൂർ ∙ ‘എന്നെ പൊലീസിനു കൈമാറുന്നതിനു മുൻപും തിരിച്ചു കൊണ്ടുവന്നതിനു ശേഷവും എക്സ്റേ എടുക്കണം..’ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നതിനു മുൻപു മജിസ്ട്രേട്ടിനോടു ഗോവിന്ദച്ചാമി ഈ ആവശ്യം ഉന്നയിച്ചതു 14 വർഷം മുൻപാണ്. കസ്റ്റഡിയിൽ മർദനമേൽക്കാതിരിക്കാനുള്ള മുൻകരുതൽ ആയിരുന്നു ഈ ആവശ്യം.
ഏതെങ്കിലുമൊരു കുറ്റവാളി കോടതിയിൽ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് അന്നു കോടതിമുറിയിലുണ്ടായിരുന്ന റിട്ട.എസ്ഐ മുഹമ്മദ് അഷറഫ് പറയുന്നു.
ഗോവിന്ദച്ചാമിയെ പൂട്ടാൻ 6 വർഷം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയ അഷറഫ്, ജയിൽചാട്ട വാർത്തയുടെ നടുക്കത്തിലും പറയുന്നു; ‘ക്രിമിനൽ മനസ്സാണ്.
അവനതു ചെയ്യും.’ യുവതിയെ കൊന്ന കേസിൽ നീതിയുറപ്പാക്കാൻ 7000 പേജുള്ള കേസ് ഫയലുമായി വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ കയറിയിറങ്ങിയ ഉദ്യോഗസ്ഥനാണ് അഷറഫ്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ കേസിന്റെ അന്വേഷണത്തിൽ പങ്കാളിയായി. കുറ്റപത്രം തയാറായ ശേഷം സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കാൻ അഷറഫിനെ നിയോഗിച്ചു.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഗോവിന്ദച്ചാമി അപ്പീൽ പോയപ്പോൾ അറ്റോണി ജനറലിന്റെ സഹായിയായി അഷറഫിനെ സർക്കാർ നിയോഗിച്ചു.
തെളിവെടുപ്പിനിടെ ഭക്ഷണ കാര്യത്തിൽ ഗോവിന്ദച്ചാമിയുടെ നിർബന്ധങ്ങൾ തലവേദനയായിരുന്നുവെന്ന് അഷറഫ് ഓർക്കുന്നു. ബിരിയാണി വേണമെന്നു നിർബന്ധം പിടിക്കും.
കിട്ടിയില്ലെങ്കിൽ സഹകരിക്കില്ല. വിചാരണക്കോടതിയിൽ വിധി വരുന്ന ദിവസമാണു ഗോവിന്ദച്ചാമിയെ അവസാനമായി കണ്ടത്.
2022 ൽ സർവീസിൽ നിന്നു വിരമിച്ച അഷറഫ് പൊലീസ് അക്കാദമിയിൽ സൗമ്യ വധക്കേസിനെക്കുറിച്ചു ക്ലാസ് എടുക്കാറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]