
കൊല്ലം ∙ 33 കിലോഗ്രാം കഞ്ചാവു കടത്തിയ കേസിലെ പ്രതികൾക്ക് 10 വർഷം വീതം കഠിനതടവും 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു. കൊല്ലം ഈസ്റ്റ് ഉളിയക്കോവിൽ ശ്രീഭദ്ര നഗർ – 198 കണ്ണമത്ത് തെക്കതിൽ വീട്ടിൽ നവാസ് (59), കൊല്ലം ഈസ്റ്റ് ആണ്ടാമുക്കം പുകയില പണ്ടകശാല ആറ്റുകാൽ പുരയിടത്തിൽ സുധീർ (55) എന്നിവരെയാണു കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി – 4 ജഡ്ജി സി.എം.സീമ ശിക്ഷിച്ചത്.
പിഴ ഒടുക്കി ഇല്ലെങ്കിൽ 1 വർഷം കൂടി അധികം തടവ് അനുഭവിക്കണം.
2022 ഫെബ്രുവരി 2നാണു കേസിന് ആസ്പദമായ സംഭവം: പ്രതികളായ നവാസും സുധീറും ചേർന്ന് ആന്ധ്രയിൽ നിന്നു 15 കഞ്ചാവ് പാക്കറ്റുകൾ 2 ചാക്കുകളിലാക്കി ഉളിയക്കോവിൽ ജംക്ഷനു സമീപത്തെ നവാസിന്റെ വീട്ടിൽ എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന ടി.രാജുവും സംഘവും ചേർന്നു പ്രതികളെ പിടികൂടുകയായിരുന്നു.
കൊല്ലം അസി. എക്സൈസ് കമ്മിഷണർ ആയിരുന്ന വി.റോബർട്ട് ആണു കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ആകെ അൻപതോളം രേഖകൾ ഹാജരാക്കി 19 സാക്ഷികളെ വിസ്തരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ എ.നിയാസ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.ഷിബിൻ ലാൽ, പ്രദീഷ് പി.നായർ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]