
പാലക്കാട് ∙ ജില്ലാ വനിതാ ശിശു ആശുപത്രിയിൽ ഗർഭിണികളെ പ്രവേശിപ്പിക്കുന്ന വാർഡിൽ ചോർച്ച. ഇതേത്തുടർന്ന് ഇവിടെ ഉണ്ടായിരുന്നവരെ വാർഡിൽ തന്നെ മറ്റൊരു ഭാഗത്തേക്കു മാറ്റി.മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡ്, പ്രസവത്തിനു മുൻപു ഗർഭിണികളെ പ്രവേശിപ്പിക്കുന്ന വാർഡ്, താഴെയുള്ള പ്രസവ വാർഡ് പരിസരങ്ങളിൽ ചോർച്ചയുണ്ട്.
കെട്ടിടത്തിന്റെ വശങ്ങളിലൂടെയാണു വെള്ളം ചോർന്നെത്തുന്നത്.പലയിടത്തും ബക്കറ്റുകൾ വച്ചും ചോർന്നെത്തുന്ന ജലം നിരന്തരം തുടച്ചുമാറ്റിയുമാണ് അപകടാവസ്ഥ ഒഴിവാക്കുന്നത്.
മുൻ വർഷങ്ങളിലും ആശുപത്രി കെട്ടിടത്തിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഷീറ്റിടൽ അടക്കമുള്ള പരിഹാര നടപടികൾ സ്വീകരിച്ചില്ല.ചോർച്ചയെത്തുടർന്നു ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ആശുപത്രി കെട്ടിടത്തിൽ പരിശോധന നടത്തി.
സൺഷേഡിലുള്ള തടസ്സങ്ങളും മറ്റും നീക്കി ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. മഴ മാറിയാൽ ചോർച്ചയുള്ള സ്ഥലങ്ങളിൽ പ്ലാസ്റ്ററിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം മഴക്കാലം തുടങ്ങിയപ്പോൾ തന്നെ കെട്ടിടത്തിലെ ചോർച്ച അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി വികസന സമിതി അംഗങ്ങളായ പി.കെ.മാധവവാരിയർ, എ.രമേഷ്കുമാർ, ബോബൻ മാട്ടുമന്ത, പുത്തൂർ മണികണ്ഠൻ, സുന്ദരൻ കാക്കത്തറ എന്നിവർ ആരോപിച്ചു.
ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്കുള്ള റോഡും തകർന്നു കിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]