
പയ്യന്നൂർ∙ കേരളത്തിൽ ആകെ കണ്ടൽ വനവിസ്തൃതിയുടെ 8.08% (1.374 ചതുരശ്ര കിലോമീറ്റർ) കുഞ്ഞിമംഗലം പഞ്ചായത്തിൽ. 589.5 കിലോമീറ്റർ തീരദേശമുള്ള സംസ്ഥാനത്ത് 17 ചതുരശ്ര കിലോമീറ്റർ 1782 ഹെക്ടർ പ്രദേശത്ത് മാത്രമാണ് കണ്ടൽക്കാടുള്ളത്.
കുഞ്ഞിമംഗലത്ത് പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസ്നേഹികളും പരിസ്ഥിതി സംഘടനകളും ചേർന്ന് 43 ഏക്കർ കണ്ടൽക്കാടുകൾ വില കൊടുത്തു വാങ്ങി സംരക്ഷിച്ച് വരുന്നുണ്ട്.
പഞ്ചായത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും നിയമപരമായ പരിരക്ഷ ഉണ്ടായിട്ടും ഇവിടെ കണ്ടൽക്കാടുകൾക്കും തണ്ണീർത്തടങ്ങൾക്കും നേരെയുളള കയ്യേറ്റങ്ങൾക്കു യാതൊരു കുറവും ഇല്ല. വനം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നിലപാടുകൾ കയ്യേറ്റങ്ങൾക്കു കൂട്ടുനിൽക്കുന്ന വിധത്തിലാകുന്നന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]