
മാനന്തവാടി ∙ വയനാട്ടിൽ നിന്ന് അഞ്ചു വർഷം മുൻപ് കാണാതായ യുവാവിനെ കോട്ടയത്ത് നിന്ന് പൊലീസ് കണ്ടെത്തി. മാനന്തവാടി കല്ലുമൊട്ടംകുന്ന് മുണ്ടനാക്കുളം സ്വദേശി ശ്രീനാഥിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്.
2020-ലാണ് ശ്രീനാഥിനെ കാണാതായത്.
2023-ൽ സഹോദരി ശ്രീലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇക്കഴിഞ്ഞ മേയിൽ നാട്ടുകാരായ പി.എൻ. സുനീഷ്, സി.എസ്.
രമേശ് എന്നിവർക്ക് ശ്രീനാഥിനെക്കുറിച്ചുള്ള ചില സൂചനകൾ ലഭിക്കുകയും ഇവർ ആ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സൈബർ ടീമും മാനന്തവാടി എസ്ഐ. എം.സി.
പവനൻ, എസ്സിപിഒ മാരായ മനീഷ്, മനു അഗസ്റ്റിൻ, റോബിൻ, ശെൽവൻ എന്നിവരടങ്ങുന്ന പൊലീസ് സംഘവുമാണ് കോട്ടയത്ത് നിന്ന് ശ്രീനാഥിനെ കണ്ടെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]