
അധ്യാപക ഒഴിവ്
ഓയൂർ ∙ പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 11ന് ഓഫിസിൽ നടക്കും.
അഭിമുഖം ഇന്ന്
തേവലക്കര ∙ പഞ്ചായത്തിൽ തെരുവു വിളക്ക് അറ്റകുറ്റപ്പണിക്കു ദിവസവേതന അടിസ്ഥാനത്തിൽ 2 ഇലക്ട്രിഷ്യന്മാരെ നിയമിക്കുന്നു. അഭിമുഖം ഇന്നു രാവിലെ 10നു പഞ്ചായത്ത് ഓഫിസിൽ.
അഭിമുഖം 31ന്
ചവറ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക റേഡിയോഗ്രഫറെ നിയമിക്കുന്നു.
അഭിമുഖം 31നു രാവിലെ 10നു കുടുംബാരോഗ്യ കേന്ദ്രത്തിൽ.
അഭിമുഖം 31ന്
കൊല്ലം ∙ കോർപറേഷൻ കരിക്കോട് ഡിവിഷനിലെ തറവാട് ഷെൽട്ടർ ഹോം, കിളികൊല്ലൂർ മഹിളാ മന്ദിരം എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 31നു രാവിലെ 11നു കോർപറേഷൻ ഓഫിസിൽ അഭിമുഖം നടക്കും. മാനേജർ, പാലിയേറ്റീവ് നഴ്സ്, കെയർ ടേക്കർ, കുക്ക്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചു.
ബിരുദ യോഗ്യതയുള്ളവർക്കു മാനേജർ തസ്തികയിലും എഎൻഎം/ജിഎൻഎം യോഗ്യതയുള്ളവർക്കു പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്കും എസ്എസ്എൽസി യോഗ്യതയുള്ളവർക്കു കെയർ ടേക്കർ തസ്തികയിലേക്കും അപേക്ഷിക്കാം. കുക്ക്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി തസ്തികളിൽ പ്രവൃത്തിപരിചയമാണു യോഗ്യത.
തെറപ്പിസ്റ്റ് ഒഴിവ്
ശാസ്താംകോട്ട
∙ കുന്നത്തൂർ ഐവർകാല ഗവ. ആയുർവേദ ആശുപത്രിയിൽ തെറപ്പിസ്റ്റ് (മൾട്ടി പർപ്പസ്) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29നു രാവിലെ 9.30നു നടത്തും.
തെറപ്പി കോഴ്സ് കഴിഞ്ഞവർക്കു മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
കൊല്ലം ∙ പുനലൂർ ഗവ.
പോളിടെക്നിക്കിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31ന് ്പോട്ട് അഡ്മിഷൻ നടത്തും. polyadmission.org 9947117313.
കൊല്ലം ∙ കെൽട്രോൺ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫയർ & സേഫ്റ്റി കോഴ്സിലേക്ക് സ്പോട് അഡ്മിഷൻ കടപ്പാക്കട, കരുനാഗപ്പളളി, പാരിപ്പള്ളി എന്നിവിടങ്ങളിലെ നോളജ് സെന്റെറിൽ ആരംഭിച്ചിരിക്കുന്നു. എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത.
ഉയർന്ന യോഗ്യത ഉള്ളവർക്കു മുൻഗണന. ഫോൺ: 8590733511, 9388338357
സീറ്റൊഴിവ്
ആയൂർ ∙ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ, എംസിഎ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.
9447496544.
അപേക്ഷ ക്ഷണിച്ചു
നീണ്ടകര ∙ ചിങ്ങം 1 കർഷക ദിനത്തിൽ കൃഷിഭവൻ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. മുതിർന്ന കർഷകൻ, യുവ കർഷകൻ, കുട്ടി കർഷകൻ, മികച്ച വനിത കർഷക, പുഷ്പ കർഷക, എസ്സി, എസ്ടി കർഷകർ, മികച്ച സ്ഥാപനം എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 31നു മുൻപു കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ – 9383470344.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ പട്ടികജാതി വിഭാഗത്തിലെ അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ഡീസൽ/എൽപിജി വിൽപനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനു മൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ 4% പലിശ നിരക്കിൽ വായ്പ നൽകുന്നതിനു സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്.
പ്രായം 60 വയസ്സു കവിയാൻ പാടില്ല. അപേക്ഷകൻ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി കോർപറേഷന്റെ കൊല്ലം ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. വിലാസം: ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ റോഡ്, കർബല ജംക്ഷൻ, കൊല്ലം.
ഫോൺ: 0474 – 2764440, 9400068502.
അവാർഡിന് നോമിനേഷൻ ക്ഷണിച്ചു
കൊല്ലം ∙ സമൂഹത്തിന് നിസ്വാർഥ സേവനം ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി ചെന്നൈ ആസ്ഥാനമായുള്ള ‘ഭഗവാൻ മഹാവീർ ഫൗണ്ടേഷൻ’ സംഘടന പുരസ്കാരം നൽകുന്നു. www.bmfawards.org മുഖേന നോമിനേഷൻ നൽകാം.
പൂരിപ്പിച്ച അപേക്ഷ ഫോം [email protected]ൽ അയയ്ക്കണം.
അപേക്ഷ ക്ഷണിക്കുന്നു
പരവൂർ∙ എസ്എൻവിആർസി ബാങ്കിന്റെ കെ.സദാനന്ദൻ സ്മാരക സ്കോളർഷിപ്പിനായി എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ 10,12, ഐസിഎസ്ഇ 10,12 എന്നീ പരീക്ഷകളിൽ ഉയർന്ന മാർക്ക്, ഗ്രേഡ് വാങ്ങിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് പുറമെ പരവൂർ നഗരസഭയിൽ ഡിഗ്രി, പിജി റാങ്ക് നേടിയവർക്കും അപേക്ഷിക്കാം.
അപേക്ഷയും സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റും ഓഗസ്റ്റ് 6നു മുൻപ് ബാങ്കിൽ സമർപ്പിക്കണം. 0474–2512232, 9605585081.
സ്വയം തൊഴിൽ വായ്പ
കൊല്ലം ∙ വനിതാ വികസന കോർപറേഷനിൽ പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ, പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം.
ജില്ലയിലെ സ്ഥിര താമസക്കാരും 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ. വസ്തു/ ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ 4 മുതൽ 8 ശതമാനം വരെ പലിശനിരക്കിലാണ് വായ്പ അനുവദിക്കുന്നത്. mithrasoft.kswdc.org മുഖേന അപേക്ഷിക്കണം. 9188606806.
തൊഴിൽ മാർഗ നിർദേശക പരിശീലന പരിപാടി
ചാത്തന്നൂർ ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ ശ്രദ്ധ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 1, 4, 5 തീയതികളിൽ ചാത്തന്നൂരിൽ തൊഴിൽ മാർഗ നിർദേശക പരിശീലന പരിപാടി നടത്തും.
18 നും 35 ഇടയിൽ പ്രായം ഉള്ളവർക്കു പങ്കെടുക്കാം. 35 പേർക്കാണു പ്രവേശനം.
9496548021, 8714874164.
സ്പെഷൽ കൺവൻഷൻ
കൊല്ലം ∙ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ സംസ്ഥാന സ്പെഷൽ കൺവൻഷൻ നാളെ 10നു ചവറ ശങ്കരമംഗലം എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് ചവറ സുരേന്ദ്രൻ പിള്ള അധ്യക്ഷനാകും.
സൗജന്യ ശിൽപശാല
കൊല്ലം ∙ പ്ലസ് ടു കഴിഞ്ഞവർക്കായി കിളികൊല്ലൂർ കെൽട്രോൺ നോളജ് സെന്ററിൽ 29നു ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്സിന്റെ സൗജന്യ ശിൽപശാല നടത്തും. പങ്കെടുക്കുന്നവർ മുൻകൂട്ടി പേരു നൽകണം.
ഫോൺ: 9072592412. 9072592402.
സൗജന്യ തൈറോയ്ഡ് മെഡിക്കൽ ക്യാംപ്
വാളകം ∙ സൗജന്യ തൈറോയ്ഡ് മെഡിക്കൽ ക്യാംപ് ഇന്നു വൈകിട്ട് 3 മുതൽ 6 വരെ ട്വിങ്കിൾ ആശുപത്രിയിൽ നടക്കും.
മുൻ ഡപ്യൂട്ടി കലക്ടർ ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം അനീഷ് മംഗലത്ത് അധ്യക്ഷത വഹിക്കും.
സൗജന്യ മെഗാ മെഡിക്കൽ ക്യാംപ്
കൊല്ലം ∙ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി 27നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ചാരുംമൂട് വെനീസ് ക്ലിനിക്കിൽ ന്യുറോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോ എന്ററോളജി, പീഡിയാട്രിക് എന്നിവയിലെ കൺസൽട്ടന്റ് ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാംപ് നടത്തും.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു തുടർചികിത്സയ്ക്കു പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഫോൺ: +918714620038
ലഹരിക്കെതിരെ യുവത: സെമിനാർ ഇന്ന്
കൊല്ലം ∙ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ലഹരിക്കെതിരെ യുവത’ എന്ന യുവജന – വിദ്യാർഥി സെമിനാർ ഇന്നു കടപ്പാക്കട
സ്പോർട്സ് ക്ലബ്ബിൽ നടക്കും. വൈകിട്ടു 4നു നടക്കുന്ന സെമിനാർ മുൻ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ വിഷയം അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി ടി.എസ്.നിധീഷ് മോഡറേറ്ററാകും.
അദാലത്ത്
കൊല്ലം ∙ പട്ടികജാതി–വർഗ കമ്മിഷൻ ജില്ലയിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും.
കമ്മിഷൻ ചെയർപഴ്സൻ ശേഖരൻ മിനിയോടൻ, അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണൻ എന്നിവർ നേതൃത്വം നൽകും.
എംഫോർ മാരി ഡ്രൈവ് അഗസ്ത്യക്കോട് ഗ്രന്ഥശാലയിൽ
അഗസ്ത്യക്കോട് ∙ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു സമീപത്തെ ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാലയിൽ മനോരമ എം ഫോർ മാരി നടത്തുന്ന സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ഗ്രന്ഥശാല പ്രസിഡന്റ് കെ.വി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി രഞ്ജു രാജ് അധ്യക്ഷനായി. ഭരണ സമിതി അംഗം ഐശ്വര്യ രമേശ്, സാംസ്കാരിക പ്രവർത്തക സുമ ദയാനന്ദൻ എന്നിവർ പ്രസംഗിച്ചു.ഉപയോക്താക്കൾക്ക് എംഫോർ മാരി ഡോട്ട്കോമിനെ കുറിച്ച് അറിയുന്നതിനും സൗജന്യ റജിസ്ട്രേഷനു പുറമേ സബ്സ്ക്രിപ്ഷൻ അപ്ഗ്രേഡ് ചെയ്യുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക് : 9074556548 .
ജലവിതരണം മുടങ്ങും
കൊല്ലം ∙ ദേശീയ പാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിൽ നിന്നു കൊല്ലം നഗരത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈൻ കാവനാട് ആൽത്തറമൂട് ഭാഗത്തു മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 28 വരെ കൊല്ലം നഗരത്തിലും നീണ്ടകര പഞ്ചായത്തിലും ശുദ്ധജല വിതരണം മുടങ്ങുമെന്ന് സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു.
ഗതാഗത നിരോധനം
കൊല്ലം ∙ വെറ്റമുക്ക് – തേവലക്കര – മൈനാഗപ്പള്ളി – അരമത്തുമഠം – ഓച്ചിറ റോഡ് പ്രവൃത്തിയിൽ ഉൾപ്പെട്ട കുറ്റിവട്ടം – ചേനങ്കര റോഡിലെ കാഞ്ഞിരവിള ജംക്ഷനിൽ ഓട
നിർമാണം ആരംഭിക്കുന്നതിനാൽ 28 മുതൽ ഓഗസ്റ്റ് 28 വരെ ഗതാഗതം നിരോധിക്കുമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരുനാഗപ്പള്ളിയിൽ നിന്നു വരുന്നവർ പണിക്കത്ത് മൂക്ക് പറമ്പിമൂക്ക് വഴിയും തേവലക്കരയിൽ നിന്നു വരുന്നവർ മൂക്കനാട് – പറമ്പിമുക്ക് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.
വൈദ്യുതി മുടക്കം
പള്ളിമുക്ക് ∙ മാച്ച് ഫാക്ടറി, ഉദയതാര, മോസ്ക്, വൈ മുക്ക്, ചകരിക്കട, മീറ്റർ കമ്പനി, കയ്യാലയ്ക്കൽ, ഫിലിപ്പ് മുക്ക്, സ്നേഹത്തീരം എന്നിവിടങ്ങളിൽ ഇന്ന് 8.45 മുതൽ 6 വരെയും കച്ചിക്കട
മേഖലയിൽ 8.45 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും. കടപ്പാക്കട
∙ ചന്ദ്ര സാമിൽ, പഴയത്ത്, കണ്ടോലിൽ തോട്, പുന്നമൂട്, പള്ളിക്കൽ, സെന്റ് മേരീസ് സ്കൂൾ, ചേക്കോട്, എസ്ജിഎൻ, കാവടിപ്പുറം, ബാപ്പുജി നഗർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ. അയത്തിൽ ∙ വാഴയിൽ, കരുത്തറ, മേടയിൽ, മുന്നണിക്കുളം, ഭൂതത്താൻ കാവ്, കൽക്കുളം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]