
ഹരിപ്പാട് ∙ അച്ചൻകോവിൽ, പമ്പ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പള്ളിപ്പാട്, വീയപുരം, ചെറുതന പ്രദേശങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി.
ജലനിരപ്പ് ഇനിയും ഉയർന്നാൽ വീടുകളിൽ നിന്നു മാറി താമസിക്കേണ്ടി വരും. ബന്ധു വീടുകളിലേക്കും ക്യാംപുകളിലേക്കും പോകാനുള്ള തയാറെടുപ്പിലാണ് ജനങ്ങൾ.
രണ്ടു മാസത്തിനിടെ നാലാമത്തെ വെള്ളപ്പൊക്കമായതിനാൽ ജനങ്ങൾ ദുരിതത്തിലാണ്.
ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും വീടും പരിസരവും വൃത്തിയാക്കി താമസം തുടങ്ങും. ആഴ്ചകൾക്കുള്ളിൽ വീണ്ടും വീടുകളിൽ വെള്ളം കയറും.
ഗ്രാമീണ റോഡുകളിൽ വെള്ളം കയറിയതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഒട്ടേറെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടായതിനാൽ പുറത്തിറങ്ങാനും കഴിയുന്നില്ല.
പള്ളിപ്പാട് അംബി, നാലുകെട്ടുകവല, പുതുക്കാട് കോളനികളിലെ അൻപതോളം വീടുകൾക്കു ചുറ്റും വെള്ളക്കെട്ടാണ്.
ഇന്നലെ രാവിലെ മഴയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. കിഴക്ക് നിന്നുള്ള വെള്ളം വരവ് ശക്തമായി തുടരുകയാണ്.
കിഴക്കൻ വെള്ളത്തിനൊപ്പം എത്തിയ മരങ്ങൾ, മുളകൾ തുടങ്ങിയ മാലിന്യം ചെറുതന പെരുമാങ്കര പാലത്തിൽ അടിഞ്ഞു കിടക്കുകയാണ്.
ഇതു മൂലം ലീഡിങ് ചാനലിൽ നീരൊഴുക്ക് തടസ്സപ്പെടും. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ വെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകി തിട്ടകൾ ഇടിഞ്ഞു വീഴും.
നേരത്തെയുണ്ടായ വെള്ളപ്പൊക്കത്തിൽ പെരുമാങ്കര പാലത്തിനു സമീപമുള്ള റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]