
ചെറുപുഴ ∙ മലയോര മേഖലയിലുണ്ടായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷികൾക്കും വ്യാപകനാശം. ചെറുപുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട
കന്നിക്കളം, കോലുവള്ളി ഭാഗങ്ങളിലാണു വ്യാപകനാശമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു മഴയ്ക്കൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. കന്നിക്കളത്തെ അട്ടോളി അമ്മിണി, അട്ടോളി ലക്ഷ്മണൻ, അട്ടോളി ബാലകൃഷ്ണൻ, കൊക്കാവള്ളിയിൽ സണ്ണിയുടെ എന്നിവരുടെ വീടുകൾക്കു മുകളിൽ കമുകും മരങ്ങളും ഒടിഞ്ഞുവീണു നാശമുണ്ടായി.
കന്നിക്കളം ആർക്കേ എയ്ഞ്ചൽസ് സ്കൂളിലെ ഷെഡിനു മുകളിലേക്കു മരം കടപുഴകി വീണതിനെ തുടർന്നു ഭാഗികമായി തകർന്നു.
കന്നിക്കളത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിനു മുകളിലേക്കു മരം കടപുഴകി വീണു. കോലുവള്ളിയിലെ കാട്ടുപാലം ഗിൽബിച്ചന്റെ കമുകുകൾ കാറ്റിൽ നശിച്ചു. കന്നിക്കളം റോഡരികിൽ നിന്നിരുന്ന കൂറ്റൻപന കടപുഴകി വൈദ്യുത ലൈനിൽ വീണതിനെ തുടർന്നു മലയോര മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി. പെരിങ്ങോം അഗ്നിരക്ഷാസേനയെത്തി പന മുറിച്ചുനീക്കി.
കാറ്റിലും മഴയിലും കമുക്, വാഴ തുടങ്ങിയ കൃഷികൾക്കു വ്യാപകനാശമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, പഞ്ചായത്തംഗം ജോയ്സി ഷാജി, കോൺഗ്രസ് നേതാവ് വി.വി.ദാമോദരൻ എന്നിവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]