കൊട്ടാരക്കര∙ ഇഞ്ചക്കാട് ആയിരവല്ലിപ്പാറക്ക് സമീപം പാറ ഖനനം നടത്തുന്നതിനുള്ള അപേക്ഷ രണ്ടാം തവണയും നിഷേധിച്ച് മൈലം പഞ്ചായത്ത് കമ്മിറ്റി. അപേക്ഷ നിരസിച്ച് 15 ദിവസത്തിനകം വീണ്ടും യോഗം ചേർന്ന് രണ്ടാമതും നിരസിക്കണമെന്നുള്ള പഞ്ചായത്ത് നിയമപ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
റവന്യു പട്ടയങ്ങൾ ഉൾപ്പെടുന്ന ഭൂമിയിൽ ഖനനം നിരോധിക്കണമെന്ന് ആക്ഷൻ കൗൺസിലിന്റെയും ക്ഷേത്ര കമ്മിറ്റിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര തഹസിൽദാരും കലയപുരം വില്ലേജ് ഓഫിസറും നൽകിയ നോൺ അസൈൻമെന്റ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ കലക്ടർക്ക് കത്ത് നൽകാനും ഇന്നലെ ചേർന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
വെടിമരുന്ന് സൂക്ഷിക്കാൻ അനധികൃതമായി നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റിയ പഞ്ചായത്ത് നടപടി ക്രമം അനുസരിച്ച് എക്സ്പ്ലോസീവ് ലൈസൻസ് റദ്ദ് ചെയ്യാൻ എഡിഎം, ഫയർഫോഴ്സ്, കലക്ടർ എന്നിവർക്ക് കത്ത് നൽകും. മെഗസിൻ പൊളിച്ച് നീക്കിയ പഞ്ചായത്ത് നടപടിക്കെതിരെ കരാറുകാരൻ ഹൈക്കോടതിയിൽ നൽകിയ കേസുകൾ തള്ളിയതിനെ തുടർന്നാണ് നടപടി.
നാളെ ഭക്തജനസംഗമം
ഇഞ്ചക്കാട്∙ തിരുവേളിക്കോട് മഹാദേവർ ക്ഷേത്രത്തിന്റെ പ്രധാന ഉപദേവത സ്ഥാനമായ ആയിരവല്ലി മലനട
സംരക്ഷിക്കാൻ നാളെ നാമജപ ഘോഷയാത്രയും ഭക്ത ജനസംഗമവുമായി ഹൈന്ദവ സംഘടന. രാവിലെ 8ന് ആയിരവല്ലി മലനടയിൽ അഖണ്ഡ നാമ ജപയജ്ഞം നടത്തും. 4ന് നടക്കുന്ന നാമജപഘോഷ യാത്രയ്ക്ക് ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ ഭദ്രദീപം തെളിക്കും.
5ന് കോടിയാട്ട് കാവിൽ ഭക്തജനസംഗമം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബി.വാസുദേവൻപിള്ള അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]