
കാഞ്ഞങ്ങാട് (കാസർകോട്) ∙ കൊവ്വൽ സ്റ്റോറിൽ ബസിന് സൈഡ് നൽകുന്നതിനിടെ റോഡിൽനിന്നു കുഴിയിലേക്കു മറിഞ്ഞ ടാങ്കർ ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ പാചകവാതകം ചോർന്നു. ചോർച്ച അടയ്ക്കാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല.
തുടർന്ന് പാചകവാതകം ടാങ്കറുകളിലേക്കു മാറ്റാൻ തീരുമാനിച്ചു. വൈകിട്ട് 6.20ന് ആണു ടാങ്കർ ഉയർത്താനായത്.
രാത്രി എട്ടരയോടെ പാചകവാതകം മാറ്റുന്ന ജോലി തുടങ്ങി. മൂന്നു ടാങ്കറുകളിലേക്കാണു മാറ്റുന്നത്. അഗ്നിരക്ഷാസേന വെള്ളം ചീറ്റി അപകടസാധ്യത കുറച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. പാചകവാതകം മാറ്റിത്തീരുന്നതുവരെ നിരോധനം തുടരും. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറി വ്യാഴാഴ്ച ഉച്ചയ്ക്കാണു മറിഞ്ഞത്.
തളിപ്പറമ്പ് കുപ്പത്തുനിന്നെത്തിയ ഖലാസികളുടെയും ക്രെയിനിന്റെയും സഹായത്തോടെ ഇന്നലെ രാവിലെ 10.30ന് ആണു ടാങ്കർ ഉയർത്താൻ തുടങ്ങിയത്. മുൻകരുതലിന്റെ ഭാഗമായി സമീപവാസികളെ മാറ്റിപ്പാർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]