മലപ്പുറം: മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം.
പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടു.
തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി. പൊന്നാനി ഫയർ ഫോഴ്സ് എത്തി അപകട
സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]