രാജപുരം ∙ മലയോരത്ത് ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിൽ കള്ളാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ പതിനെട്ടാംമൈലിൽ കൂറ്റൻ മരം വീണ് അര മണിക്കൂറോളം ഗതാഗതം മുടങ്ങി.
അഗ്നിരക്ഷാ സേന, രാജപുരം പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നു മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.മാലക്കല്ല് പുക്കുന്നത്തെ മാണിക്കത്തിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണു.
കൊട്ടോടിയിലെ പി.പി.അബ്ദുല്ല മൗലവിയുടെ വീടിനോട് ചേർന്നുള്ള ഷെഡ് മരം വീണ് പൂർണമായും തകർന്നു.
കൊട്ടോടിയിൽ പാതയോരത്ത് നിർത്തിയിട്ട കാറിനു മുകളിലേക്ക് കമുക് തകർന്നു വീണു.
കാപ്പുംകരയിലെ എ.കെ.നളിനിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. പെരുമ്പള്ളി പി.സി.ചന്ദ്രന്റെ വീടിനു മുകളിലേക്ക് റബർമരം കടപുഴകി വീണു.
രണ്ട് വൈദ്യുതക്കാലുകളും തകർന്നു. വൈകിട്ടോടെ ഉണ്ടായ മഴയിലും കാറ്റിലും സംസ്ഥാന പാതയിൽ കള്ളാർ പഞ്ചായത്ത് ഓഫിസിനു സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]