
നെടുങ്കണ്ടം ∙ ഉടുമ്പൻചോല ചെമ്മണ്ണാറിൽ ജ്യേഷ്ഠനെയും ഭാര്യയെയും വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപിച്ച കേസിൽ അനുജൻ അറസ്റ്റിൽ. ചെമ്മണ്ണാർ വലിയപറമ്പിൽ ബിനോയിയെയാണ് (56) ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.
ബിനോയിയുടെ മൂത്ത സഹോദരൻ സണ്ണി (58), ഭാര്യ സിനി (48) എന്നിവർക്കാണു വെള്ളിയാഴ്ച രാവിലെ വെട്ടേറ്റത്. ഇരുവരുടെയും നില ഗുരുതരമായതിനാൽ കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിച്ചു. സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
2023ൽ സിനിയെ ബിനോയി വെട്ടിപ്പരുക്കേൽപിച്ചിരുന്നു. ഇതിനുശേഷം അതേവർഷം സണ്ണിയും സിനിയുടെ സഹോദരനും ചേർന്നു ബിനോയിയെയും വെട്ടിപ്പരുക്കേൽപിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]